entertainment

ശ്രീവിദ്യ മുല്ലശേരി രാഹുല്‍ വിവാഹം സെപ്റ്റംബര്‍ എട്ടിന്

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഇപ്പോളിതാ ശ്രീവിദ്യയും വരനും വിവാഹത്തെക്കുറിച്ച്‌ പങ്ക് വച്ചിരിക്കുകയാണ്.സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ ആണ് ശ്രീവിദ്യയുടെ ഭാവി വരന്‍.

ഇരുവരും ചേര്‍ന്ന് വീഡിയോയിലൂടെയാണ് വിവാഹക്കാര്യം പങ്ക് വച്ചത്. സെപ്റ്റംബര്‍ എട്ടിന് ആണ് വിവാഹം. എറണാകുളത്ത് വച്ചാണ് വിവാഹം. ഹല്‍ദി. സംഗീത് നൈറ്റ് എന്നിവയും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും പത്താം തിയതി രാഹുലിന്റെ നാട്ടില്‍ വച്ചും വിരുന്ന് സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു. നിശ്ചയത്തിന് ശേഷം വിവാഹം നീണ്ട് പോകാന്‍ കാരണം ശ്രീവിദ്യ തന്റെ മുത്തശി മരിച്ചതടക്കം ഉള്ള സ്വകാര്യ കാരണങ്ങളാണെന്നും പങ്ക് വച്ചു.

കഴിഞ്ഞിടെയായിരുന്നു താരങ്ങളുടെ എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി ആഘോഷിച്ചത്. ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നത്. സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇലക്ഷന് ശേഷം ചിത്രം പുറത്തിറങ്ങുമെന്നും രാഹുല്‍ പറയുന്നു.

യുട്യൂബ് ചാനലിലൂടെയും സജീവമായ ശ്രീവിദ്യ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും ആരാധകരെ സ്വന്തമാക്കിയതും. 2016ലാണ് ശ്രീവിദ്യ ആദ്യ സിനിമ ചെയ്തത്. ക്യാംപസ് ഡയറിയായിരുന്നു സിനിമ. നിരവധി പ്രമുഖ താരങ്ങളടക്കം അണിനിരന്ന സിനിമയായിരുന്നു അത്. ശേഷം മമ്മൂട്ടി ചിത്രം കുട്ടനാടന്‍ വ്‌ലോ?ഗിലും ശ്രീവിദ്യ അഭിനയിച്ചു. ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ബിബിന്‍ ജോര്‍ജിന്റെ ഒരു പഴയ ബോംബ് കഥയായിരുന്നു ശ്രീവിദ്യയുടെ മൂന്നാമത്തെ സിനിമ.

Karma News Network

Recent Posts

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം നൽകിയില്ല, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം : ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി. മൂന്നു ദിവസം മുൻപാണ്…

9 mins ago

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട്…

24 mins ago

ബസുകള്‍ വൈകിയാൽ ടിക്കറ്റ് തുക തിരികെ നല്‍കും, നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍യ്ക്ക് പിഴ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍…

42 mins ago

കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍, ശുദ്ധവായു ഇല്ല, ഹെഡ്‌ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല

പാലക്കാട്; കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു…

54 mins ago

കൂൺ കഴിച്ച് നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ, സംഭവം നാദാപുരത്ത്

നാദാപുരം : കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ…

1 hour ago

ഞാൻ ആർ എസ് എസുകാരൻ, ഇനി ആർ എസ് എസിലേക്ക്- ജസ്റ്റീസ് ചിറ്റ രഞ്ജൻ

ഞാൻ ആർ എസ് എസുകാരനായിരുന്നു. 37 വർഷമായി പ്രൊഫഷണൽ കാരണങ്ങളാൽ ആർഎസ്എസിൽ നിന്ന് വിട്ടുനിന്നതിന് ശേഷം വീണ്ടും ആർഎസ്എസിൽ പ്രവർത്തിക്കാൻ…

1 hour ago