entertainment

സ്റ്റാർ മാജിക്ക് എൻറെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാൻ കരുതിയില്ല, തുറന്നു പറഞ്ഞ് ശ്രീവിദ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. സ്റ്റാർ മാജിക് വേദിയിൽ വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.

ഇപ്പോൾ ശ്രീവിദ്യ സ്റ്റാർ മാജിക്കിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്, വാക്കുകൾ, ഞാൻ സ്റ്റാർ മാജിക്കിൻറെ വലിയ ആരാധികയായിരുന്നു. അതുകൊണ്ട് ആ പരിപാടിയിൽ പങ്കെടുക്കണമെന്നത് എൻറെ വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ അതിനു ഒരു അവസരം കിട്ടി, എൻറെ ആവേശത്തിന് കണക്കില്ലായിരുന്നു. പക്ഷെ അത് എൻറെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാൻ കരുതിയില്ല. ഞാൻ ചെയ്ത എപ്പിസോഡ് ടെലികാസ്റ് ചെയ്തപ്പോൾ ഞാൻ ദുബായായിൽ ആയിരുന്നു. ഷോയിൽ എന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപ്പോ ഞാൻ കരുതി, ആഗ്രഹം സാധിച്ചു, കഴിഞ്ഞു.

എന്നാൽ എന്നെ ഞെട്ടിക്കുന്നതാണ് പിന്നെ നടന്നത്. ദുബായ് എയർപോർട്ടിൽ ഒരുപാട് പേര് എന്നെ വന്നു പരിചയപ്പെട്ടിട്ട് ചോദിച്ചു സ്റ്റാർ മാജിക്കിലെ ശ്രീവിദ്യ അല്ലെ എന്ന്. ഇത് തന്നെയായിരുന്നു കൊച്ചി എയർപോർട്ടിലും. ഞാൻ ഞെട്ടിപ്പോയി. ടിവി താരങ്ങളെ ആളുകൾ വല്ലാതെ സ്നേഹിക്കും, അവരിൽ ഒരാളായി കാണും എന്നൊക്കെ ഉള്ളത് എനിക്ക് അന്നാണ് മനസിലായത്

ആദ്യമൊക്കെ വല്ലാത്ത പേടിയായിരുന്നു. ഡാൻസ് കളിക്കുമ്പോഴും സ്കിറ്റ് ചെയ്യുമ്പോഴും ഒക്കെ ആളുകൾ അത് എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നു. എന്ന് വെച്ച് അവർക്കു മുന്നിൽ ഫേക്ക് ആകില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഞാൻ ഞാനായിട്ട് തന്നെ നിക്കും. ഇപ്പോൾ അതാണ് ഏറ്റവും സന്തോഷം, ആളുകൾ എന്നെ ഞാൻ ആയി തന്നെയാണ് സ്നേഹിക്കുന്നത്

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

29 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

30 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

58 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

2 hours ago