entertainment

കല്യാണം കഴിക്കുക എന്നതാണ് ജീവിത ലക്ഷ്യം- ശ്രീവിദ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. സ്റ്റാർ മാജിക് വേദിയിൽ വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ഇപ്പോളിതാ താരത്തിന്റെ പുത്തൻ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വാക്കുകൾ,

അച്ഛനുമായാണ് കൂടുതല്‍ അടുപ്പം. ഭയങ്കര അറ്റാച്ച്ഡാണ്. എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അത് പോട്ടെയെന്ന് പറഞ്ഞ് അച്ഛന്‍ ക്ഷമിച്ച് തരും, കുഞ്ഞുന്നാള്‍ മുതലേ അങ്ങനെയാണ്. വിദേശത്തായിരുന്ന അച്ഛന്‍ അടുത്തിടെ നാട്ടിലെത്തിയിരുന്നു. അമ്മ അങ്ങനെയല്ല, ഇപ്പോഴും നന്നായി തല്ലും, ശീമക്കൊന്നയുടെ വടിയെടുത്താണ് തല്ലുന്നത്.

ജീവിതത്തില്‍ എന്താണ് ലക്ഷ്യമെന്ന് ചോദിച്ചപ്പോള്‍ കല്യാണം കഴിക്കണം എന്നതാണ്. സിനിമയുമായി ബന്ധമുള്ള ഒരാളെ കല്യാണം കഴിക്കണം, കുട്ടികള്‍ വേണം. അവരെ പഠിപ്പിക്കണം, അവര്‍ക്ക് കുട്ടികള്‍ വേണം. സിനിമയിലുള്ളൊരാളാണ് ഇപ്പോള്‍ മനസിലുള്ളത്, പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ വീട്ടില്‍ക്കയറ്റുകയില്ല. വിവാഹ ശേഷവും അഭിനയരംഗത്ത് തുടരാന്‍ ആഗ്രഹമുണ്ട്.

ആരെയെങ്കിലും കണ്ടാല്‍ പെട്ടെന്ന് പ്രണയം തോന്നും. 10 പേരെക്കണ്ടാല്‍ 8 പേരോടും പ്രണയം തോന്നും, അത് വെറും 10 മിനിറ്റേ നില്‍ക്കുകയുള്ളൂ. കണ്ടുകഴിഞ്ഞാല്‍ എല്ലാരോടും പ്രണയം തോന്നും, അത് 10 മിനിറ്റേ നില്‍ക്കുകയുള്ളൂ, ആത്മാര്‍ത്ഥ സുഹൃത്തായ അര്‍ച്ചനയ്ക്ക് ശ്രീവിദ്യയുടെ പ്രണയം അറിയുമോയെന്ന് ചോദിച്ചപ്പോള്‍ പറയാന്‍ ചാന്‍സില്ലെന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

7 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

24 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

37 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

43 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago