entertainment

ശ്രീയ രമേശ് മുസ്ലിം സമുദായത്തിൽ പെട്ടയാളല്ല, പിന്നെ എന്തിനാണ് പർദ്ദ ധരിക്കുന്നത്, എന്ത് സന്ദേശമാണ് നൽകുന്നത്, വിമർശനം

മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും തന്റെ കഴിവു തെളിയിച്ച താരമാണ് ശ്രീയ രമേശ്. ഭർത്താവ് രമേശുമൊത്ത്‌ ദുബായിൽ താമസം. കുങ്കുമപ്പൂവ്‌ എന്ന സീരിയലിലൂടെയാണ് ശ്രീയ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ആദ്യ ചലച്ചിത്രം എന്നും എപ്പോഴും, പിന്നീട് വേട്ട, അനീസ്യ, ഒപ്പം, ഡഫേദാർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്ര നടൻ മോഹൻലാലിന്റെ കസിനാണ് ശ്രീയ രമേശ്.

കഴിഞ്ഞ ദിവസം ശ്രീയ പങ്കുവെച്ച പോസ്റ്റിന് വൻതരത്തിൽ സൈബറാക്രമണം നേരിട്ടിരുന്നു. പുണ്യമാസമായ റംസാനിലെ കഠിനമായ വ്രതവും പ്രാർത്ഥനകളും നിറഞ്ഞ ദിനങ്ങൾ പൂർത്തിയാക്കി പെരുന്നാൾ വന്നെത്തിയിരിക്കുന്നു. എല്ലാ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഈദ് ആശംസകൾ. കൊവിഡ് വ്യാപന ജാഗ്രതയുടെ ഭാഗമായി എല്ലാവരും ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കി ആഘോഷങ്ങൾ വീടുകളിൽ ഒതുക്കുവാൻ ശ്രദ്ധിക്കുക. നമുക്കും പ്രിയപ്പെട്ടവർക്കും ആപത്ത് വരാതിരിക്കുവാൻ വലിയ ശ്രദ്ധ നൽകിയേ പറ്റൂ. കൊവിഡ് എന്ന മഹാമാരിയിൽ നിന്നും വിമുക്തമായ ലോകം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു’, എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം പങ്ക് വച്ചത്. നടി ധരിച്ച പർദ്ദയാണ് വിമർശനത്തിന് കാരണമായത്.

ശ്രീയ രമേശ് മുസ്ലിം സമുദായത്തിൽ പെട്ടയാളല്ല. പക്ഷേ, ശ്രീയയുടെ വസ്ത്രധാരണം കണ്ടാൽ അങ്ങിനെ തോന്നും. എന്ത് സന്ദേശമാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വെറും ഷോ മാത്രമാണോ? എന്ന് തുടങ്ങി നിരവധി കമന്റ്സുകൾ ആണ് ശ്രീയക്ക് ലഭിച്ചത്. ഇതിന് തക്ക മറുപടിയും ശ്രീയ നൽകി. ‘ഈ വസ്ത്രത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. പർദ്ദ മുസ്‌ലിം സ്ത്രീകൾ മാത്രമാണോ ധരിക്കുന്നത്. ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ ഇത് ആണ് ഇപ്പോഴും ധരിച്ചിരുന്നത്. ഞാൻ ഈ വസ്ത്രത്തിൽ ഒരുപാട് കംഫർട്ട് ആണ്’, എന്നും ശ്രീയ പറയുന്നു. മാത്രമല്ല ദയവായി നിങ്ങളുടെ കണ്ണുകൾ തുറന്ന് ലോകത്തെ ശരിയായി മാത്രം കാണാനും നടി ഉപദേശിച്ചു. നിരവധി പേരാണ് ശ്രീയയെ അനുകൂലിച്ച്‌ എത്തിയത്.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

13 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

15 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

40 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

46 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago