entertainment

പ്രണയക്കെ കുറിച്ചും വിവാഹാഭ്യര്‍ത്ഥനയെ കുറിച്ചും മനസ് തുറന്ന് ശ്രേയാ ഘോഷാല്‍

ലോകത്തെമ്പാടും നിരവധി ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. ഇന്ത്യയില്‍ തന്നെ ഒട്ടുമിക്ക ഭാഷകളിലും താരം പിന്നടി പാടിയിട്ടുണ്ട്. മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചു. ഇപ്പോള്‍ ശൈലാദിത്യ മുഖോപാധ്യയുമായുള്ള പ്രണയത്തെ കുറിച്ചുമ വിവാഹാഭ്യര്‍ത്ഥനയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുമിച്ച് ഗോവയില്‍ അവധിയാഘോഷിക്കുന്നതിനിടയിലാണ് ശൈലാദിത്യ തന്നോടു വിവാഹാഭ്യര്‍ഥന നടത്തിയതെന്ന് അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രേയ ഘോഷാല്‍ പറഞ്ഞു.

2015 ഫെബ്രുവരിയിലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് തങ്ങളുടെ വിവാഹമെന്ന് ശ്രേയ നേരത്തെ പറഞ്ഞിരുന്നു. ബാല്യകാല സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. ബംഗാളി ചടങ്ങളുകള്‍ പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ ലോകത്ത് അന്ന് വൈറലായിരുന്നു. .

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ശ്രേയ ഘോഷാല്‍, ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശൈലാദിത്യ ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍ ആണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ശ്രേയയും ശൈലാദിത്യയും ആദ്യകണ്‍മണിയെ വരവേറ്റത്. വിവാഹം കഴിഞ്ഞ് 6 വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയായതിന്റെ സന്തോഷവും ശ്രേയ പങ്കുവച്ചിരുന്നു. മുന്‍പ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ആനന്ദം താന്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ ശേഷം ശ്രേയ ഘോഷാല്‍ പറഞ്ഞത്.

Karma News Network

Recent Posts

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

15 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

26 mins ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

56 mins ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

1 hour ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

1 hour ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

2 hours ago