പേളി മാണിയും കുടുംബവും ഏവര്‍ക്കും സുപരിചിതരാണ്. അവതാരകയായിട്ടാണ് താരം മിനിസ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് സിനിമയില്‍ എത്തി. ബിഗ്ബോസ് മലയാളം ആദ്യ സീസണില്‍ താരം പങ്കെടുത്തിരുന്നു. ഇതേ ഷോയില്‍ വെച്ചാണ് മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലാകുന്നതും പിന്നീട് ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്യുന്നത്. ഇപ്പോള്‍ നില എന്ന പേരില്‍ ഒരു കുഞ്ഞുമുണ്ട് താര ദമ്പതികള്‍ക്ക്.
വാലന്റൈൻസ് ഡേയിൽ പേളിയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി ഞെട്ടിച്ചിരിക്കുകയാണ് ശ്രീനിഷ്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം ഏറെ പ്രണയം സൂക്ഷിക്കുന്ന പേളിയ്ക്കായി ബിഎംഡബ്ല്യു ജി310ആർ ബൈക്കാണ് ശ്രീനി സമ്മാനിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിനു മുകളിലാണ് ബിഎംഡബ്ല്യു ജി310ആർ ബൈക്കിന്റെ വില.
“ഇതൊരു വലിയ സർപ്രൈസ് ആയിരുന്നു! ഞാൻ ഏറെ സന്തോഷത്തിലാണ്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് പിന്നിൽ ഒരുപാട് അർത്ഥങ്ങൾ മറഞ്ഞിരുന്നു. അതാണ് ഇതിനെ സൂപ്പർ സ്പെഷ്യൽ ആക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി ശ്രീനി. നിളാ… നിനക്ക് മുന്നിൽ ഒരു അത്ഭുത നായകനുണ്ട്,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…