നടനും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയത്തിനെതിരെ ശ്രീനിവാസനെതിരെ ഫേസ് ബുക്ക് പോസ്റ്റിൽ വാളെടുത്ത് ഓങ്ങി സന്തോഷ് വർക്കി. ശ്രീനിവാസന്റെ പരാമർശങ്ങൾ സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. നിരവധി മികച്ച ചിത്രങ്ങൾ മോഹൻലാൽ – ശ്രീനിവാസൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നതാണ്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ ഒരുമിക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നില്ല. ഇത് ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പ്രേക്ഷകർക്കിടയിലും ചർച്ചയായിരുന്നു. അതിനിടയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീനിവാസൻ രംഗത്തെത്തുന്നത്.
ശ്രീനിവാസൻ്റെ വെളിപ്പെടുത്തൽ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി വാദഗതികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് സന്തോഷ് വർക്കി ശ്രീനിവാസന്റെ അഭിമുഖത്തെ കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ്. ശ്രീനിവാസന് പ്രായത്തിന്റേതായ എന്തോ കുഴപ്പമുണ്ടെന്നും മോഹൻലാൽ എന്തിനാണ് ഇതെല്ലാം ക്ഷമിക്കുന്നതെന്നുമാണ് സന്തോഷ് വർക്കി ഒരു ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരിക്കുന്നത്.
സന്തോഷ് വർക്കിയുടെ വാക്കുകൾ :
‘ഇയാള്‍ കുറേനാൾ കൊണ്ട് പറയുന്നതാണ്. ഇയാൾക്ക് മോഹൻലാലിനോട് ഇത്ര വിരോധമുണ്ടായിരുന്നുവെങ്കിൽ എന്തിനാണ് മോഹൻലാലിനെ വെച്ച് പടം ചെയ്തിരുന്നത്. ശരിക്കും ജീവിതത്തിൽ ഇയാൾക്ക് അടുപ്പം മമ്മൂട്ടിയുമായിട്ടാണ്. പിന്നെ ഇയാൾ മോഹൻലാലിനെ വെച്ച് പടവും എടുക്കും എന്നിട്ട് കുറ്റവും പറയും. മോഹൻലാൽ ക്ഷമിക്കുന്നതുകൊണ്ടാണ്. ഞാൻ വീഡിയോ മുഴുവൻ കണ്ടിരുന്നു. ശ്രീനിവാസന് സംസാരിക്കാൻ പോലും വയ്യ. ആ അവസ്ഥയിലാണ് സംസാരിക്കുന്നത്. പ്രായമായതിന്റെ പ്രശ്നമാണോയെന്ന് അറിയില്ല. എന്താണ് ഇത്ര വലിയ തെറ്റ് മോഹൻലാൽ ചെയ്തതെന്ന് മനസിലാവുന്നില്ല’ – സന്തോഷ് വർക്കി പറയുന്നു.
‘അല്ലെങ്കിൽ ഇയാൾ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യരുതായിരുന്നു. എട്ട്, ഒമ്പത് പടങ്ങൾ ഒരുമിച്ച് ചെയ്തിട്ട് ഇങ്ങനൊക്കെ പറയുന്നത് മോശമാണ്. മാത്രമല്ല പുള്ളി ഉമ്മ കൊടുത്തത് പോലും ആക്ടിങ്ങാണെന്ന് പറയുകയാണ്. വളരെ മോശമായിപ്പോയി. മോഹൻലാലിന് കാപട്യമുണ്ടെന്ന് തോന്നിയെങ്കിൽ പിന്നെ എന്തിനാണ് സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ചെന്നത്?. ചെല്ലേണ്ട ആവശ്യമില്ലായിരുന്നല്ലോ? പ്രേം നസീർ വിഷയം പണ്ട് പറയാതെ ഇപ്പോൾ പറഞ്ഞത് എന്തിനാണ്?. മാത്രമല്ല പ്രേം നസീറിനെ റിജക്ട് ചെയ്തത് മോഹൻലാൽ അല്ല മമ്മൂട്ടിയാണ്. മോഹൻലാലും പ്രേം നസീറും നല്ല അടുപ്പമായിരുന്നു. ഇയാൾക്ക് പ്രായത്തിന്റേതായ എന്തോ കുഴപ്പമാണ്. പ്രായമായി അസുഖമായി പിന്നെ ഇപ്പോൾ ബുക്ക് എഴുതാൻ പോകുന്നുവെന്ന് പറയുന്നു. ബുക്ക് മുഴുവൻ കോമഡിയായിരിക്കും. ചിരിച്ച് ചിരിച്ച് ആൾക്കാർ ചാവും. മോഹൻലാൽ എന്തിനാണ് ഇതെല്ലാം ക്ഷമിക്കുന്നത്.’ – സന്തോഷ് വർക്കി പറഞ്ഞിരിക്കുന്നു.
സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…
മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…
ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…
ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…