നടന് കമല്‍ഹാസന്റെ മകളും, നടിയുമായ ശ്രുതിഹാസന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ശ്രുതി തന്റെ 35ാം ജന്മദിനം ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രുതി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തുവിട്ടത്. നടിയും സുഹൃത്തുമായ തമന്നയും, സഹോദരി അക്ഷര ഹാസനുമെല്ലാം ഈ ജന്മദിനാഘോഷത്തില് പങ്കെടുത്തിരുന്നു.
ജന്മദിനത്തോടനുബന്ധിച്ച് ശ്രുതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരില്‍ ശ്രുതി വീണ്ടും പ്രണയത്തിലാണോയെന്ന സംശയമുണ്ടാക്കിയത്. ശ്രുതിയോടൊപ്പം ചേര്‍ന്നു നില്ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഡല്‍ഹി സ്വദേശിയായ ശന്തനു ഹസാരിക ശ്രുതിക്ക് ജന്മദിനാശംസകള് നേര്‍ന്നിരുന്നു. ശന്തനുവിന്റെ ആശംസ ശ്രുതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തു കൊണ്ട് ‘ഈ ദിവസം ഇത്രയും മനോഹരമാക്കിയത് നന്ദി’ എന്നും കുറിച്ചിരുന്നു. ഡൂഡില്‍ ആര്‍ട്ടിസ്റ്റും, ഇല്ലസ്ട്രേറ്ററുമാണ് ശന്തനു ഹസാരിക.
അതേസമയം നാലു വര്‍ഷത്തോളം നീണ്ടുനിന്ന ഡേറ്റിംഗിനു ശേഷമായിരുന്നു നേരത്തെ ശ്രുതി ആദ്യ പ്രണയം അവസാനിപ്പിച്ചത്. . ലണ്ടന്‍ സ്വദേശിയും, നടനുമായ മൈക്കിള്‍ ആയിരുന്നു ശ്രുതിയുടെ മുന്കാമുകന്. ഇരുവരുടെയും വിവാഹവാര്‍ത്ത പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇരുവരും പിരിയുന്ന കാര്യം മൈക്കിള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ‘ജീവിതം ഞങ്ങളെ രണ്ടറ്റത്ത് ആക്കി മാറ്റിയിരിക്കുന്നു, ഇനി മുതല്‍ ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. പക്ഷെ ഇവള് എന്നും എനിക്ക് പ്രിയപ്പെട്ടവര്‍ ആയിരിക്കും’ പിരിയുന്ന കാര്യം സൂചിപ്പിച്ച് മൈക്കിള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
തനിക്ക് വിവാഹം കഴിക്കാന്‍ ധൃതി ഒന്നുമില്ലെന്നും ഇപ്പോള്‍ താന്‍ അതേ പറ്റി ചിന്തിക്കുന്നില്ല എന്നുമായിരുന്നു പിരിയുന്നതിനെക്കുറിച്ച് അന്ന് ശ്രുതി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ശ്രുതിഹാസന് വീണ്ടും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…