entertainment

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായോ?; വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച്‌ നടി ശ്രുതി ഹാസന്‍

ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രുതി ഹാസന്‍. അഭിനയവും നൃത്തവും മോഡലിങ്ങും സംഗീതവുമൊക്കെയായി വര്‍ഷങ്ങളിലായി സിനിമയില്‍ സജീവമാണ് ശ്രുതി. കമല്‍ഹാസന്റെയും സരിഗയുടെയും മൂത്തമകളായ ശ്രുതി ഹാസന്റെ ആദ്യ ചിത്രം ഹിന്ദിയില്‍ പുറത്തിറങ്ങിയ ലക്കായിരുന്നു. 2011-ല്‍ റിലീസായ തമിഴ് ചിത്രം ഏഴാം അറിവായിരുന്നു ശ്രുതി ഹാസന്റെ ആദ്യ ഹിറ്റ് ചിത്രം. സൂര്യ നായകനായ ചിത്രത്തിലെ ഗാനങ്ങളും ഏറെ ആരാധകശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ അടുത്തിടെ ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. പിസിഒഎസുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെന്നും വെളിപ്പെടുത്തി ശ്രുതി ചില വര്‍ക്കൗട്ട് വീഡിയോകളും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ നിജസ്ഥിതി മനസ്സിലാക്കാതെ ശ്രുതി രോഗാതുരയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. നിരവധി ആരാധകര്‍ ശ്രുതിയുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ കമന്റുകളും രേഖപ്പെടുത്തിയിരുന്നു. 

തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളോടും പ്രചാരണങ്ങളോടും ഇപ്പോള്‍ പ്രതികരിക്കുകയാണ് ശ്രുതി.’ ഞാന്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പിസിഒഎസിനെക്കുറിച്ച്‌ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ രോഗം വെല്ലുവിളികള്‍ നിറഞ്ഞതു തന്നെയാണ്.പക്ഷെ, അതിനര്‍ത്ഥം ഞാന്‍ സുഖമില്ല എന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല. പോസിറ്റീവായി ചെയ്ത ഒരു കാര്യത്തെ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാന്‍ ശ്രമിക്കാതെ ചിലര്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു.

ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണോ എന്ന് ചോദിച്ച്‌ ഇപ്പോള്‍ നിരന്തരം കോളുകള്‍ വരികയാണ്. അങ്ങനെയൊരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഞാന്‍ തികച്ചും സുഖമായി തന്നെ ഇരിയ്ക്കുന്നു. എനിക്ക് വര്‍ഷങ്ങളായി പിസിഒഎസ് ഉണ്ട്. അതിനെതിരെയുള്ള കടുത്ത പോരാട്ടത്തിലുമാണ്. എന്നിരുന്നാലും നിങ്ങളുടെ ആശങ്കകള്‍ എന്നോട് പങ്കുവെച്ചതിന് വളരെയധികം നന്ദി.’ ശ്രുതി ഹാസന്‍ കുറിയ്ക്കുന്നു.

പിസിഒഎസിനെക്കുറിച്ചും എന്‍ഡോമെട്രിയോസിസുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും ശ്രുതി മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. പിസിഒഎഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നുണ്ട്.  സ്ത്രീകള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതും, അസന്തുലിതാവസ്ഥയും വീര്‍പ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം. പോരാട്ടത്തിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാന്‍ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്നു.

എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ! ഞാന്‍ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്.’ ശ്രുതി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതി ഹാസന്‍ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പ്രഭാസ് നായകനായ സലാറാണ് താരത്തിന്റെ പുതിയ ചിത്രം.

Karma News Network

Recent Posts

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

11 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

25 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

29 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

1 hour ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

1 hour ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

2 hours ago