entertainment

താന്‍ വിവാഹിതയല്ല, അത് തന്റെ മകനല്ല, ചക്കപ്പഴത്തിലെ പൈങ്കിളി പറയുന്നു

ചക്കപ്പഴം എന്ന ടിവി സീരിയല്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.ഉപ്പും മുളകും സീരിയലിന് ലഭിച്ചതു പോലെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചക്കപ്പഴത്തിനും ലഭിക്കുന്നത്.ഒരു കുടുംബവും അവിടുത്തെ അംഗങ്ങളുമാണ് സീരിയലിലെ കഥാപാത്രങ്ങള്‍.ഇവര്‍ ചേര്‍ന്ന് ഒരുക്കുന്ന രസകരമായ സംഭവങ്ങളാണ് ഓരോ എപ്പിസോഡുകളിലും പുറത്ത് എത്തുന്നത്.അശ്വതി ശ്രീകാന്ത്,എസ്പി ശ്രീകുമാര്‍,അര്‍ജുന്‍ സോമശേഖര്‍ എന്നിവരാണ് സീരിയലിലെ പ്രധാന താരങ്ങള്‍.ഇപ്പോള്‍ ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്ത് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

പരമ്പരയിലെ പൈങ്കിളിയുടെ യഥാര്‍ത്ഥ പേര് ശ്രുതി രജനീകാന്ത് എന്നാണ്.എന്നാല്‍ ഏവരും പൈങ്കിളി എന്ന പേരിലാണ് ശ്രുതി ഇപ്പോള്‍ വിളിക്കുന്നത്.പരമ്പരയില്‍ ജോലി ചെയ്യാതെ അലസമായി എപ്പോഴും ഉറങ്ങാന്‍ താത്പര്യമുള്ള ഒരു കഥാപാത്രമാണ് ശ്രുതി അവതരിപ്പിക്കുന്ന പൈങ്കിളി എന്ന കഥാപാത്രം.പൈങ്കിളിയുടെ ഭര്‍ത്താവായി എത്തുന്ന അര്‍ജുന്റെ കഥാപാത്രം സസ്‌പെന്‍ഷനില്‍ ആയ പോലീസ് ഉദ്യോഗസ്ഥനാണ്.പരമ്പരയില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്.അമ്മയും നാത്തൂനും ചേര്‍ന്നാണ് മകനെ നോക്കുന്നതും.

പരമ്പരയില്‍ മകനായിട്ടെത്തുന്ന കുഞ്ഞ് എന്റെ മകനാണോയെന്നാണ് പലരും ചോദിക്കുന്നുണ്ടെന്നാണ് ശ്രുതിയിപ്പോള്‍ പറയുന്നത്.എന്നാല്‍ ഞാന്‍ വിവാഹിതയല്ലെന്നും അവന്റെ പേര് റെയ്ഹു എന്നാണെന്നും ശ്രുതി രജനികാന്ത് പറയുന്നു.കണ്ണനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ഓണ്‍സ്‌ക്രീനിലെ മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശ്രുതി മറുപടി പറഞ്ഞത്.സ്‌ക്രീനിലെ അമ്മയുടേയും മകന്റേയും ചിത്രങ്ങളും വീഡിയോസുമെല്ലാം ഇതിനകം വൈറലാണ്.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

1 hour ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

2 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

3 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

3 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

3 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

4 hours ago