entertainment

പതിനൊന്ന് വര്‍ഷം പ്രണയിച്ചു, വിവാഹ ശേഷമാണ് എനിക്ക് സിനിമയില്‍ തിരക്ക് കൂടിയത്, ശ്രുതി രാമചന്ദ്രന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ശ്രുതി രാമചന്ദ്രന്‍. പ്രേതം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നടി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുകയാണ് നടി. രണ്ട് വര്‍ഷം മുമ്പാണ് നടി വിവാഹിതയായത്. തിരക്കഥാകൃത്ത് ആയ ഫ്രാന്‍സിസ് തോമസാണ് ശ്രുതിയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹിതര്‍ ആയത്. ഇപ്പോള്‍ ഫ്രാന്‍സിസിനെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ;

ഫ്രാന്‍സിസിനെ ഞാന്‍ സ്‌കൂള്‍ കഴിഞ്ഞിട്ടാണ് കണ്ടുമുട്ടിയത്. ചെന്നൈയില്‍ ആര്‍ക്കിടെക്ചര്‍ കോച്ചിംഗ് ക്‌ളാസില്‍ വച്ച്. ഫ്രാന്‍സിസ് കോപ്പി റൈറ്ററാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന് വേണ്ടി ചെന്നൈയില്‍ വന്നപ്പോഴാണ് കണ്ടത്. വലിയ ഒരു പ്രണയ കഥയൊന്നുമല്ല ഞങ്ങളുടേത്. മിശ്ര വിവാഹം ആയിരുന്നെങ്കിലും ഒരു പ്രശ്‌നവുമുണ്ടായില്ല. ഞാനും ഫ്രാന്‍സിസും പതിനൊന്ന് വര്‍ഷം പ്രണയിച്ചു. കല്യാണം കഴിഞ്ഞിട്ട് രണ്ടുകൊല്ലമാകുന്നു. എന്നെ ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്യുന്നത് ഫ്രാന്‍സിസാണ്.

പ്രേതത്തില്‍ വര്‍ക്ക് ചെയ്ത ഒരു ചേട്ടനെ സണ്‍ഡേ ഹോളിഡേയുടെ സെറ്റില്‍ വച്ച് കണ്ടു’ശ്രുതി എന്താ ഇവിടെ’. ഞാനിതില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ ആ ചേട്ടന്‍ പറയുകാ, ‘അയ്യോ ശ്രുതീ സോറി. ഞാന്‍ കാരണം ശ്രുതിക്ക് കുറച്ച് സിനിമകള്‍ നഷ്ടമായിട്ടുണ്ട്. ഞാന്‍ പലരോടും ശ്രുതി ഇനി അഭിനയിക്കില്ല, കല്യാണം കഴിച്ച് പോകുകയാണെന്ന് പറഞ്ഞിട്ടുണ്ട്.’

അത്യാവശ്യം വിധിയില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് വിധിച്ചിട്ടുള്ളത് നമ്മളെ തേടി വരിക തന്നെ ചെയ്യും.കല്യാണം കഴിഞ്ഞിട്ടാണ് എനിക്ക് സണ്‍ഡേ ഹോളിഡേ, ചാണക്യതന്ത്രം, നോണ്‍സെന്‍സ് തുടങ്ങിയ സിനിമകളൊക്കെ കിട്ടിയത്. കല്യാണം കഴിഞ്ഞ ശേഷമാണ് എനിക്ക് സിനിമയില്‍ തിരക്ക് കൂടിയത്. അക്കാര്യത്തില്‍ വളരെ ലക്കിയാണ്.

Karma News Network

Recent Posts

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

13 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

16 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

53 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

58 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

2 hours ago