രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത കമല എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തിന് ശബ്ദം നല്‍കിയതിനാണ് ശ്രുതിയെ തേടി ഇത്തവണ പുരസ്കാരമെത്തിയത്. അമ്പതാമത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയ നടി ശ്രുതി രാമചന്ദ്രനെ കുറിച്ച് ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആകുന്നു . രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത കമല എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തിന് ശബ്ദം നല്‍കിയതിനാണ് ശ്രുതിയെ തേടി പുരസ്കാരമെത്തിയത്.ആര്‍കിടെക്റ്റും അഭിനേത്രിയുമായ ശ്രുതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയ കഥയാണ് ഫ്രാന്‍സിസ് പങ്കുവയ്ക്കുന്നത്.
‘എന്റെ ഭാര്യ മികച്ച വനിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അമ്പതാമത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി . ഇത് അവിശ്വസനീയമായ നേട്ടമാണ്, അതിനൊരു കാരണവുമുണ്ട്. ശ്രുതി ഒരു ആര്‍ക്കിടെക്ടാണ്. ബാഴ്സലോണയിലെ പ്രശസ്തമായ ഐഎഎസി സ്കൂളില്‍ നിന്ന് മാസ്റ്റേഴ്സ് ഓഫ് സസ്റ്റെയിനബിള്‍ ഡിസൈനില്‍ ക്ലാസ്സോട് കൂടെ ബിരുദം നേടിയ വ്യക്തിയാണ്. രസകരമായ കാര്യമെന്തെന്നാല്‍ അവള് ഒരു ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് അല്ല, നടിയാണ്. പിന്നെങ്ങനെ അവള്‍ക്ക് ഈ പുരസ്കാരം ലഭിച്ചു. നല്ല ചോദ്യം.
കഴിഞ്ഞ വര്‍ഷം, അവള് അഭിനയിച്ച ‘പ്രേതം’ എന്ന സിനിമയുടെ സംവിധായകന് രഞ്ജിത്ത് ശങ്കര്‍ അവളെ ഒരു സഹായത്തിനായി വിളിച്ചു. അദ്ദേഹം എഡിറ്റിംഗ് പൂര്‍ത്തിയാക്കിയ പുതിയ ചിത്രം ‘കമല’യില്‍ മലയാളം സംസാരിക്കാനറിയാത്ത നായികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒരാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അദ്ദേഹം പലരെും സമീപിച്ചു. പ്രൊഫഷണല്‍ ഡബ്ബിങ്ങ് ആര്‍ടിസ്റ്റുകളേയും ചില താരങ്ങളേയും ഉള്‍പ്പടെ. പക്ഷേ അദ്ദേഹത്തിന് തൃപ്തിയായില്ല. ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി ശ്രുതി സ്റ്റുഡിയോയിലെത്തി ചില സംഭാഷണങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. വെറും രണ്ട് ദിവസത്തിനുള്ളില്‍ സിനിമയുടെ ഡബിങ്ങും പൂര്‍ത്തിയാക്കി.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…