topnews

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടക്കും

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച് 17 മുതല്‍ മുപ്പത് വരെ തീയതികളിലായാണ് നടത്തുക.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും പരീക്ഷ നടത്തുക. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.

പബ്ലിക് പരീക്ഷയുടെ മുന്നോടിയായി മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിഗും സ്‌കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും.

Karma News Editorial

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

22 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

32 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

51 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

54 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago