kerala

കറുപ്പുടുത്ത് സ്റ്റാലിനും ; കടക്ക് പുറത്തെന്ന് പറയാൻ മടിക്കുമോ മുഖ്യൻ

ജന്തർ മന്തിറിൽ നടക്കാനിരിക്കുന്ന പ്രതിഷേധ സമരത്തിന് പിണറായിയ്ക്കു പിന്തുണയുമായി സ്റ്റാലിനും കൂട്ടരും എത്തുന്നത് കറുപ്പണിഞ്ഞ് .കേരളത്തിലെ വിരട്ടലും ചവിട്ടാലും സ്റ്റാലിൻ അറിയില്ലെന്നാണോ അതോ കറുപ്പാണ് പ്രതിഷേധത്തിന് ചേർന്നത് എന്ന് പിണറായിയ്ക്കു മനസിലാക്കി കൊടുക്കാനാണോ എന്താണ് ഭാവം എന്നറിയില്ല എന്തായാലും സ്റ്റാലിൻ കറുപ്പണിഞ്ഞ് വരുമ്പോൾ മുഖ്യൻ കടക്കു പുറത്തു എന്ന് പറയുമോ കണ്ടറിയാം. സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചു. കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെ നേതാക്കളും സമരത്തില്‍ പങ്കുചേരുമെന്ന് സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി. അതെ സമയം സ്റ്റാലിന്റെ ഉദ്യോഗസ്ഥർ കറുപ്പണിഞ്ഞ് വന്നാൽ പുറത്താക്കുമെന്നാണ് കേൾക്കുന്നത് രാഷ്‌ട്രീയ പ്രവർത്തകർ‌ക്കും ഭരണകൂടത്തിന്റ തലപ്പത്തിരിക്കുന്നവർക്കും കറുപ്പിനോടുള്ള വെറുപ്പ് കൂടുന്നതായാണ് അടുത്ത കാലത്തെ പല സംഭവ വികാസങ്ങളും വ്യക്തമാക്കുന്നത്.

കേരള മുഖ്യമന്ത്രിയുടെ കറുപ്പ് പേടി തമിഴ്നാട്ടിലേക്കും ചേക്കേറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കോയമ്പത്തൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ കറുത്ത ഷർട്ടിട്ട് എത്തിയയാളെ ഷർട്ട് മാറ്റിയിട്ട് വരാൻ പറഞ്ഞ് മടക്കി അയച്ചതായാണ് പരാതി.പൊള്ളാച്ചി താലൂക്കിലെ വി സെൽ‌വത്തിനാണ് ഈ ​ദുരവസ്ഥയുണ്ടായത്. തിപ്പംപട്ടി പഞ്ചായത്തിലെ കൊല്ലുപാളയം എംജിആർ കോളനി നിവാസികളായ 11 അം​ഗ സംഘം പ്രതിവാര പരാതി പരിഹാര യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇക്കൂട്ടത്തിൽ സെൽവനുമുണ്ടായിരുന്നു. ക​റുത്ത നിറത്തിലുള്ള ഷർ‌ട്ടാണ് ധരിച്ചിരുന്നത് എന്നാരോപിച്ച് സംഘത്തെ മാറ്റി നിർത്തി. കറുപ്പ് പ്രതിഷേധത്തിന്റെ നിറമാണെന്നും അതിനാൽ തന്നെ അനുവദനീയമല്ലെന്നും ഷർട്ട് മാറി വരാനും നിർദ്ദേശിച്ചതായി സെൽവൻ പറഞ്ഞു.സെൽവൻ താമസിക്കുന്ന കോളനിയിലെ 20-ഓളം വീടുകൾ രണ്ട് പതിറ്റാണ്ട് മുൻപ് നിർ‌മ്മിച്ചതാണ്. മേൽക്കൂരയ്‌ക്ക് കേടുപാടുകൾ സംഭവിച്ചെന്നും തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ സർക്കാരിൻ‌റെ സഹായം ആവശ്യപ്പെട്ടാണ് സംഘം ഓഫീസിലെത്തിയത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന ഒരു ബന്ധുവിന്റെ ഷർട്ട് മാറി ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്നും സെൽവൻ പറഞ്ഞു.

സംസ്ഥാനങ്ങളുടെ അകാശം നേടിയെടുക്കും വരെ വിശ്രമമില്ലെന്നും താനും പിണറായിയും മമതയും സംസാരിക്കുന്നത് ഒരേ ഭാഷയെന്നും സ്റ്റാലിൻ പറ‍ഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും കേരള സർക്കാരിന്‍റെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തേക്കില്ല.കേന്ദ്രത്തിനെതിരായ കേരള സർക്കാരിൻറെ ദില്ലിയിലെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറില്‍ ദില്ലി പൊലീസ് അനുമതി നല്‍കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ദില്ലി, പഞ്ചാബ് മുഖ്യമന്ത്രിമാരും സമരത്തിൽ പങ്കെടുക്കും.

അതേസമയം, എഐസിസി നേതൃത്വം ചടങ്ങിൽ നിന്ന് വിട്ടുനില്ക്കുമെന്നാണ് സൂചന. ജന്ദർമന്ദറില്‍ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാൻ കേരള സർക്കാർ പ്രതിനിധികളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ ചർച്ചയിലാണ് സമരം ജന്ദർമന്തറില്‍ തന്നെ നടത്താൻ അനുമതി നല്‍കിയത്. നാളെ കർണാടക സർക്കാരിന്‍റെ പ്രതിഷേധവും ജന്തർമന്ദറില്‍ നടത്താൻ അനുമതി നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ഒരു വിഭാഗം എംല്‍എമാരും മന്ത്രിമാരായ ജി ആർ അനില്‍, റോഷി അഗസ്റ്റിൻ, തുടങ്ങിയവരും ദില്ലിയിലെത്തി. എകെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി എന്നിവരും ഇന്ന് വൈകിട്ടോടെ എത്തും. ബാക്കിയുള്ള മന്ത്രിമാരും എംഎല്‍എമാരും നാളെയാകും ദില്ലിയിലെത്തുക. രാത്രി ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രതിഷേധ സമരം സംബന്ധിച്ച് നേതാക്കളുമായി കൂടിയാലോചന നടത്തും.

വ്യാഴ്ച രാവിലെ 11 മണിക്ക് കേരള ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും മാർച്ച് നടത്തിയാകും ജന്തർമന്ദറിലെ പ്രതിഷേധ സ്ഥലത്ത് എത്തുക. എൻസിപി അധ്യക്ഷൻ ശരത് പവാർ , ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പ്രതിഷേധത്തില്‍ പങ്കെടുക്കും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago