ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ് സൂപ്പർ സ്റ്റാർ രജിനീകാന്തിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. പ്രിയതാരത്തെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് എം.കെ സ്റ്റാലിൻ സുഖവിവരം നടത്തിയത്.ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ് രജനീകാന്ത്.ഈ മാസം 28നാണ് തലക്കറക്കത്തെ തുടർന്ന് ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ’ എന്ന തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന പ്രക്രിയയാണ് നടത്തിയത്.കഴുത്തിന്റെ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയിൽ പ്രവേശിച്ച് തടസപാളി നീക്കം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. രജനികാന്ത് അടുത്ത ദിവസം ആശുപത്രി വിടുമെന്നാണ് സൂചന. താരത്തിനു എല്ലാവിധ പിന്തുണയും അറിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…