എറണാകുളം: ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിൽ കുഴഞ്ഞ് കോൺഗ്രസ് നേതൃത്വം. കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന ഹൈബിയുടെ ആവശ്യത്തിൽ ആദ്യം മുതൽ തന്നെ കോൺഗ്രസ് എതിർത്തിരുന്നു. ഇത് നേതൃത്വത്തിന്റെ ആവശ്യം അല്ലെന്നും വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ . വിഷയത്തിൽ ഇനി പ്രതികരിക്കരുതെന്ന് ഹൈബിയ്ക്ക് നേതൃത്വം താക്കീത് നൽകി. ഇതിനൊപ്പം സ്വകാര്യ ബിൽ അവതരിപ്പിക്കരുതെന്ന് നേതാക്കളോടും പാർട്ടി നിർദ്ദേശം നൽകുകയുണ്ടായി.
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മാർച്ച് മാസത്തിലാണ് ലോക്സഭയിൽ കൊച്ചി എംപി ഹൈബി ഈഡൻ സ്വകാര്യബിൽ അവതരിപ്പിച്ചത്. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് തേടി. ഈ നിർദ്ദേശം അപ്രായോഗികമാണെന്നായിരുന്നു സംസ്ഥാന സർക്കാർ മറുപടി നൽകിയത്.
ഇതിന് പിന്നാലെ വിഷയം ചർച്ചയായി. സംസ്ഥാനത്തെ കോൺഗ്രസുകാർ ഒന്നടങ്കം ഹൈബിയ്ക്ക് എതിരെ തിരിഞ്ഞു. കെ.മുരളീധരൻ എംപി, ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി എന്നിവർ ഹൈബിയുടെ ആവശ്യത്തെ തള്ളിക്കൊണ്ട് പ്രതികരിച്ചു. പിന്നാലെയാണ് ഇനി മുണ്ടരുതെന്ന് ഹൈബി ഈഡനോട് കോൺഗ്രസ് നേതൃത്വം താക്കീത് നൽകിയത്.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…