topnews

ഡ്രൈവിങ് ലൈസന്‍സ് സ്‍മാർട്ട് ആകുന്നു ; ഇനി ഹൈടെക് ലൈസന്‍സ് കാർഡ്

തിരുവനന്തപുരം : ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ടാകുന്നു. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സിന് പകരം എ.ടി.എം. കാര്‍ഡുപോലെ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ ലൈസന്‍സ്. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഉടന്‍ സംസ്ഥാനത്തുടനീളം നടപ്പാക്കും.

ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാര്‍ഡുകളാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ചിപ് കാര്‍ഡുകളില്‍ ചിപ് റീഡര്‍ ഉപയോഗിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാനാകും. എന്നാൽ ഈ സംവിധാനം പാളി. ഇതോടെ
പി.വി.സി. പെറ്റ് ജി കാര്‍ഡില്‍ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്.കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരമാണ് ലൈസന്‍സ് തയ്യാറാക്കിയത്. 2019-ല്‍ ലൈസന്‍സ് വിതരണം കരാര്‍ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നല്‍കിയ കേസ് തീര്‍പ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം വൈകാൻ കാരണമായത്

അതേസമയം സ്വന്തമായി ലൈസന്‍സ് തയ്യാറാക്കി വിതരണംചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പിന് തടസ്സമില്ല. കരാര്‍ നല്‍കുന്നതിനാണ് തടസ്സമുള്ളത്. നാലു ഓഫീസുകളിലേക്കുള്ള ഡ്രൈവിങ് ലൈന്‍സുകള്‍ ഇപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍ തയ്യാറാക്കി തപാലില്‍ അയക്കുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

2 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

29 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

41 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago