topnews

മാലിന്യനിർമാർജ്ജനം, തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനാസ്ഥയിൽ സംസ്ഥാനത്തിന് നഷ്ടമായത് കേന്ദ്രം അനുവധിച്ച 46 കോടി

തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ അനാസ്ഥ കാരണം നഗര മാലിന്യനിർമാർജ്ജനത്തിൽ കേരളത്തിന് നഷ്ടമായത് കേന്ദ്ര ധനസഹായമായ 46 കോടി. യഥാസമയം ഡിപിആറും സമഗ്രറിപ്പോർട്ടും സമർപ്പിക്കാത്തതിലാണ് കേന്ദ്ര ധനസഹായം നഷ്ടമായത്. കൂടാതെ സംസ്ഥാനത്തെ നഗരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കണ്ടെത്താനായിട്ടുള്ള സർവ്വേയും നടത്തിയിട്ടില്ല. തദ്ദേശ മേഖലകളിലെ മാലിന്യ പരിപാലനത്തെ കുറിച്ചുള്ള കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഡിപിആറുകൾ തയ്യാറാക്കാത്തതിനാലും യഥാസമയം സമർപ്പിക്കാത്തതിനാലും സംസ്ഥാനത്തെ 11 നഗരങ്ങളിലെ മാലിന്യസംസ്‌കരണ പദ്ധതികൾക്കായി കേന്ദ്രസർക്കാർ കരുതിവെച്ച 45.82 കോടി രൂപയാണ് കേരളം നഷ്ടപ്പെടുത്തിയത്. മാലിന്യ നിർമാർജ്ജനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കൊണ്ടുവരുന്ന പദ്ധതികൾ പലതും പര്യാപ്തമായിരുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ പ്രകാരം പല പദ്ധതികളും 2014 മുതൽ കേന്ദ്രം സംസ്ഥാനത്ത് നടപ്പിലാക്കാൻ നിർദ്ദേശിച്ചു. ഇതിനായി വിശദമായ പഠന റിപ്പോർട്ടുകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നിർദ്ദേശം ലഭിച്ച നാലുവർഷം പിന്നിട്ടതിന് ശേഷം 2018-ലാണ് സംസ്ഥാന സർക്കാർ സ്വച്ഛ് ഭാരത് മിഷനിലൂടെ പഠനം എങ്കിലും നടത്താൻ തയ്യാറായത്. തുടർന്ന് 57 ഡിപിആറുകൾക്ക് കേന്ദ്രം അനുമതി നൽകി. കെടുകാര്യസ്ഥത മൂലം പദ്ധതി നടപ്പിലാക്കാൻ മൂന്നുവർഷം വൈകിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ.

karma News Network

Recent Posts

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

28 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

1 hour ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

3 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 hours ago