kerala

2024-ൽ മലയാളികൾക്ക് സർക്കാർ വക മുട്ടൻപണി, കേരളത്തെ കടക്കെണിയിലാക്കി പഴ്‌സണല്‍ സ്‌റ്റാഫിൽ അഴിച്ചുപണി

പുതിയ പ്രതീക്ഷകൾ നൽകികൊണ്ട് 2024 പിറന്നിരിക്കുകയാണ് , ഈ വേളയിൽ തന്നെ രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചു പണി ഒക്കെ നടത്തി രണ്ടു മന്ത്രിമാര്‍ മാറി പകരം രണ്ടുപേര്‍ മന്ത്രിപദത്തിലത്തി ,പിന്നാലെ ഇപ്പോഴിതാ പഴ്‌സണല്‍ സ്‌റ്റാഫിലും അഴിച്ചുപണി കൊണ്ടുവരികയാണ് സര്‍ക്കാർ. ഇതോടെ കേരളത്തിലെ വീണ്ടും ജനം കടക്കെണിയിൽ ആക്കാൻ പോകുന്നു എന്ന വാർത്തയാണ് പ്രതീക്ഷയോടെ എത്തുന്ന 2024 ലെ കടക്കെണി .

രാജിവച്ച മന്ത്രിമാരുടെ 37 പഴ്‌സണല്‍ സ്‌റ്റാഫുകളുടെ പെന്‍ഷനും പുതിയ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫിന്റെ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി നല്ലൊരു തുക മാറ്റിവയ്‌ക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ ഇപ്പോൾ നിയമിക്കുന്ന പുതിയ പഴ്‌സനല്‍ സ്‌റ്റാഫുകളുടെ പെന്‍ഷന്‍ ബാധ്യത കൂടെ ഭാവിയില്‍ ജനത്തിന്റെ തലമേൽ എത്തുകയാണ് . അതായത് കേരളം വീണ്ടും കടക്കെണിയിലേക്കു തന്നെയാണ് .

മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ്‌ വിപ്പ്‌, പ്രതിപക്ഷ നേതാവ്‌ തുടങ്ങിയവരുടെ പഴ്‌സനല്‍ സ്‌റ്റാഫിലുണ്ടായിരുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കാനായി ഒരു മാസം ചെലവഴിക്കുന്നത്‌ 73 ലക്ഷം രൂപയാണ്‌. 1,340 പേരാണ്‌ നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നത്‌. പരമാവധി അടിസ്‌ഥാന പെന്‍ഷന്‍ 83,400 രൂപ. ജോലി ചെയ്‌ത തസ്‌തിക അനുസരിച്ച്‌ 3,350 രൂപ മുതല്‍ 70,000 രൂപവരെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്‌. മുഖ്യമന്ത്രിയുടെ അഡീഷണല്‍ ്രൈപവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‌ ഉയര്‍ന്ന പെന്‍ഷന്‌ അര്‍ഹതയുണ്ട്‌. 63 പേരാണ്‌ പതിനായിരം രൂപയ്‌ക്കു മുകളില്‍ പെന്‍ഷന്‍ വാങ്ങുന്നത്‌.

ഇടതുമുന്നണിയിലെ ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം രാജിവച്ച മന്ത്രി അഹമ്മദ്‌ ദേവര്‍കോവിലിന്റെ സ്‌റ്റാഫില്‍ ഉണ്ടായിരുന്നത്‌ 25 പേരാണ്‌. ഇതില്‍ ഏഴുപേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍. 18 പേര്‍ രാഷ്‌ട്രീയനിയമനത്തിലൂടെ എത്തിയവര്‍. അഡീഷണല്‍ ്രൈപവറ്റ്‌ സെക്രട്ടറിമാര്‍- 3. ഇതില്‍ രണ്ടുപേര്‍ക്ക്‌ രാഷ്‌ട്രീയ നിയമനം. നാല്‌ അസി. പ്രൈവറ്റ്‌ സെക്രട്ടറിമാരില്‍ രണ്ടുപേര്‍ രാഷ്‌ട്രീയ നിയമനം ലഭിച്ചവര്‍. ഒരു പി.എ, ഒരു അഡീഷനല്‍ പി.എ, നാലു ക്ലര്‍ക്കുമാര്‍, അഞ്ചു പ്യൂണ്‍മാര്‍, രണ്ടു ഡ്രൈവര്‍മാര്‍, പാചകക്കാരന്‍ ഇവരെല്ലാം രാഷ്‌ട്രീയ നിയമനം ലഭിച്ചവരാണ്‌.

21 പേരാണ്‌ ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിന്റെ സ്‌റ്റാഫില്‍ ഉണ്ടായിരുന്നത്‌. 19 പേരും രാഷ്‌ട്രീയ നിയമനത്തിലൂടെ എത്തിയവര്‍. ഒരു അഡീഷനല്‍ സെക്രട്ടറിയും ക്ലര്‍ക്കും ഡപ്യൂട്ടേഷനിലെത്തി. രണ്ട്‌ അഡി.പ്രൈവറ്റ്‌ സെക്രട്ടറി, നാല്‌ അസി. പ്രൈവറ്റ്‌ സെക്രട്ടറി, 1 അഡിഷനല്‍ പി.എ, 1 അസിസ്‌റ്റന്റ്‌, 4 ക്ലര്‍ക്ക്‌, 4 ഓഫിസ്‌ അസിസ്‌റ്റന്റ്‌, 2 ഡൈവര്‍മാര്‍, പാചകക്കാരന്‍ എന്നിങ്ങനെയാണ്‌ പട്ടിക.

പുതിയ മന്ത്രിമാര്‍ പഴയ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളെ തുടരാന്‍ അനുവദിക്കുന്ന പതിവില്ല. സ്വന്തം പാര്‍ട്ടിക്കാരെ നിയമിച്ചില്ലെങ്കില്‍ അവര്‍ക്കു കടുത്ത വിമര്‍ശനം നേരിടേണ്ടി വരും. പഴ്സനൽ സ്റ്റാഫിൽ നേരിട്ടുള്ള നിയമനം 15ൽ ഒതുക്കണമെന്ന് എൽഡിഎഫ് നിർദേശമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ 22 പേരെയാണു നേരിട്ടു നിയമിച്ചിരിക്കുന്നത്. 20 പേർക്കു രാഷ്ട്രീയ നിയമനം നൽകിയ ചീഫ് വിപ്പ് എൻ.ജയരാജാണു മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമത്. മന്ത്രിമാരിൽ മുന്നണി നിർദേശം പാലിച്ചതു പി.രാജീവ്, എ.കെ.ശശീന്ദ്രൻ എന്നിവർ മാത്രം.

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ പരമാവധി 30 പേരെ നിയമിക്കാനാണു സർക്കാർ ഉത്തരവെങ്കിലും 25 മതിയെന്ന് എൽഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ 33 പേരുണ്ട്. മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, സജി ചെറിയാൻ, ചീഫ് വിപ്പ് എൻ.ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ 25 പേരെ നിയമിച്ചപ്പോൾ മറ്റു കാബിനറ്റ് റാങ്കുകാർ എണ്ണം കുറച്ചു. 22 പഴ്സനൽ സ്റ്റാഫിനെ മാത്രമാണ് ആർ.ബിന്ദു നിയമിച്ചത്.

സർക്കാർ സർവീസിൽനിന്നു വിരമിച്ചവരെ ഏറ്റവുമധികം പഴ്സനൽ സ്റ്റാഫിൽ നിയമിച്ചിരിക്കുന്നതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്–6, കെ.കൃഷ്ണൻകുട്ടി (5), മുഖ്യമന്ത്രി പിണറായി വിജയൻ (4), എ.കെ.ശശീന്ദ്രൻ (4) എന്നിവർ തൊട്ടുപിന്നിലുണ്ട്. ഇവർക്കു പ്രത്യേക പെൻഷൻ നൽകേണ്ടതില്ല.

അതേസമയം, കാബിനറ്റ് റാങ്കുകാരുടെ പഴ്സനൽ സ്റ്റാഫിൽ നിയമിക്കപ്പെട്ടശേഷം പാർട്ടി നേതാക്കൾക്കു സേവനം നൽകുന്ന പ്രവണതയുമുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 23000–50200 രൂപ ശമ്പളത്തിൽ നിയമിക്കപ്പെട്ടയാൾ കെപിസിസി പ്രസിഡന്റിന്റെ പിഎ ആയാണു പ്രവർത്തിക്കുന്നത്. ഇതിനിടെ, പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ അഡീഷനൽ പിഎ തസ്തികയിൽ അടുത്തിടെ നടത്തിയ നിയമനം പുതിയ തസ്തിക സൃഷ്ടിച്ചല്ലെന്നും ഡപ്യൂട്ടേഷനിൽ വന്നയാൾ വിരമിച്ചപ്പോൾ പകരം നിയമനം നടത്തിയതാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് വിശദീകരിച്ചു.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

6 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

37 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago