kerala

വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി എം വിഡി , വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

തിരുവനന്തപുരം. സംസ്ഥാനത്ത് വ്യാജ നമ്പര്‍ പ്‌ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിൽ ഘടിപ്പിച്ച നമ്പർ നിലമ്പൂരിലെ മറ്റൊരു വാഹനത്തിന്റേതെന്ന് സ്ഥരീകരിച്ചതോടെ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശം നൽകുകയാണ് എംവിഡി. ഫെയ്‌സ്ബുക്കിലൂടെയാണ് മുന്നറിയിപ്പ് നൽകുന്നത്.

പ്രതികൾ കുറ്റകൃത്യം ചെയ്യാൻ ഇത്തരം നമ്പർ ഉപയോഗിക്കുമ്പോൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് mvd പറയുന്നത് .ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉടനെ തന്നെ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിലമ്പൂരിലുള്ള മറ്റൊരു വാഹനത്തിന്റെ നമ്പര്‍ ആണ് ഇവര്‍ ഉപയോഗിച്ചത് എന്ന് തിരിച്ചറിഞ്ഞത് എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

‘കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്. ഉടമസ്ഥരുടെ കൈവശം തന്നെ ! പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ്. അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ്…. ഇതേ നമ്പര്‍ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു. ഇത്തരം വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ പിടികൂടാന്‍ വാഹന യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടുള്ളതാണ് എംവിഡിയുടെ കുറിപ്പ്.

‘കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്. ഉടമസ്ഥരുടെ കൈവശം തന്നെ ! പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ്. അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ്…. ഇതേ നമ്പര്‍ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു. ഇത്തരം വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ പിടികൂടാന്‍ വാഹന യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടുള്ളതാണ് എംവിഡിയുടെ കുറിപ്പ്.

എംവി ഡി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂര്‍ പരിധിയില്‍ ഉണ്ട് എന്ന ഒരു വിവരം ലഭിച്ച സാഹര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തുകയുണ്ടായി. സ്ഥലത്തെ ലോക്കല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും വ്യക്തമായ കാര്യം,CCTV ദൃശ്യങ്ങളില്‍ കണ്ട, കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.. ഉടമസ്ഥരുടെ കൈവശം തന്നെ ! പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ്.
അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ്….ഇതേ നവര്‍ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.

1. വാഹന പരിശോധന നടത്തുന്ന സമയത്ത് ദയവായി ഉദ്യോഗസ്ഥരോട് സഹകരിക്കുക. ഇത്തരം വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും വാഹന പരിശോധനകളില്‍ പെടാറുണ്ട്.

2.രാജ്യത്ത് 2019 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (HSRP)ആണ് ഉള്ളത്. ദയവായി അത് ഇളക്കി മാറ്റുകയോ, പകരം ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുകയോ ചെയ്യരുത്.

3.വാഹനത്തിന്റെ നിറം അനധികൃതമായി മാറ്റുന്നത് കുറ്റകരം ആണ്.
(നിറം മാറ്റാന്‍ മുന്‍കൂര്‍ അനുമതി വാങ്ങി ചെയ്യാവുന്നതാണ്. )

4.നിരീക്ഷണ കാമറകള്‍ വഴി, നിങ്ങളുടെ കൈവശം ഇല്ലാത്ത , നിങ്ങള്‍ക്ക് അറിയാത്ത ഒരു വാഹനത്തിന്റെ പിഴ നോട്ടീസ് നിങ്ങള്‍ക്ക് ലഭിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള MVD/ പോലീസ് അധികാരികളുമായി ബന്ധപെടുക.കാരണം നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു മറ്റൊരു വാഹനം ഓടുന്നുണ്ട് എന്ന് സാരം.

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ് സൈറ്റിലെ നിങ്ങളുടെ വാഹന വിവരങ്ങളുമായി ലിങ്ക് ചെയ്തു വെക്കാന്‍ ശ്രദ്ധിക്കുക.നിങ്ങളുടെ ആ മൊബൈല്‍ നമ്പരില്‍ ലഭ്യമാകുന്ന OTP ഇല്ലാതെ പ്രസ്തുത വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ സാധിക്കില്ല എന്നതു കൂടാതെ, വാഹനം മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം നിയമപാലകര്‍ക്ക് വാഹന ഉടമയുമായി ഉടനടി ബന്ധപ്പെടുന്നതിന് സൗകര്യപ്പെടുകയും ചെയ്യും. (പരിവാഹന്‍ വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പര്‍ update ചെയ്യാവുന്നതാണ്.)
6.വാഹനത്തില്‍ fastag വെക്കുക… ഏതൊക്കെ toll plaza വഴി വാഹനം കടന്നു പോയി എന്ന് നിങ്ങള്‍ക്ക് എസ്.എം.എസ് വഴി അറിയാന്‍ സാധിക്കും .

വാഹന പരിശോധനാ സ്ഥലം, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ക്യാമറകള്‍ വെച്ചിട്ടുള്ളസ്ഥലം, എന്നിവ മുന്‍കൂട്ടി അറിയുന്നതിനുള്ള ആപ്പുകള്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരേയും രക്ഷപ്പെടാന്‍ സഹായിക്കാറുണ്ട് എന്നത് പൊതുസമൂഹം കൂടിബോധ്യപ്പെടേണ്ട വസ്തുതയാണെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.

Karma News Network

Recent Posts

നോ പറയേണ്ടിടത്ത് നോ പറയും, മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല- ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില…

19 mins ago

മോദിയുടെ പവർ, കുതിച്ചുകയറി ഓഹരി വിപണി, എക്‌സിറ്റ് പോള്‍ ഇഫക്ട്

മോദി വീണ്ടും തുടരും എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു ഉയർന്നു. എക്സിറ്റ്പോളിനു ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം.…

22 mins ago

കക്കൂസ് കഴുകാൻ വിടണമായിരുന്നു, പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് അതിൽ കിടക്ക് സഞ്ചു ടെക്കിക്കെതിരെ മന്ത്രി

തിരുവനന്തപുരം : എംവിഡി നടപടികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്‌ത യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ്…

46 mins ago

സുചിത്ര മോഹൻലാലിന് ഇന്ന് പിറന്നാൾ, ആശംസയുമായി വിസ്മയ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

55 mins ago

അതിർത്തിയിൽ വെടിവെപ്പ്, പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ‌ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ…

1 hour ago

ലാൽ സാറിനെ പോലെ ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരാൾ ഇല്ല- ഇന്ദ്രൻസ്

സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന്…

1 hour ago