kerala

കട്ടിംഗ് സൗത്ത്, ഇന്ത്യ വിഭജന വിഘടന വാദത്തിനെതിരെയുള്ള നരേന്ദ്രമോദിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവ്

എറണാകുളം : ഇന്ത്യയെ നോർത്ത്, സൗത്ത് എന്നീ നിലയിൽ വിഭജിക്കാൻ ശ്രമിക്കുന്ന ഗൂഡ ശക്തികളെ വേരോടെ പിഴിതെറിയും എന്ന് തുറന്നടിച്ച് എൻ. ഡി. എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവ്. മഹാരാഷ്ട്രയിൽ റാലിക്കിടെ മോഡി കട്ടിംഗ് സൗത്ത് എന്ന ആശയത്തെ തള്ളിപ്പറഞ്ഞത്തിന്റെ പശ്ചാതലത്തിലാണ് പി. ആർ. സോംദേവിന്റെ പരാമർശം. സാംസ്‌കാരികമായി ഭാരതത്തിന്റെ തെക്കുഭാഗത്തെ വടക്കുഭാഗത്ത്‌ നിന്ന് വിഭച്ചുകൊണ്ട് ഭാരതത്തിന്റെ അഗണ്ടത തകർക്കുന്ന രീതിയിലാണ് INDI സഖ്യത്തിന്റെ മറവിൽ രാഷ്ട്രീയ പാർട്ടികൾ നിലവിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

കേരളത്തിൽ എൽ. ഡി. എഫ് സർക്കാരിന്റെ അറിവോടും, സംമ്മതതോടും കൂടി കേരള മീഡിയ അക്കാഡമി മുൻകൈ എടുത്ത് നടത്തിയ കട്ടിംഗ് സൗത്ത് എന്ന കോൺക്ലേവ് സാക്ഷര കേരളത്തിന് അപമാനമായിരുന്നു എന്ന് പി. ആർ. സോംദേവ് തന്റെ പ്രസ്ഥാവനയിൽ വ്യക്തമാക്കി.ആർ. എസ്. എസ് വിഘടനവാദികൾ ഉയർത്തിയ കട്ടിംഗ് സൗത്ത് എന്ന സാംസ്‌കാരിക വിഘടന വാദത്തിനെതിരെ ബ്രിഡ്ജിങ്ങ് സൗത്ത് എന്ന ആശയത്തിന് രൂപം നൽകിയ സാഹചര്യത്തിൽ എൻ. ഡി. എ പ്രമുഖ കക്ഷികളായ ബി. ജെ. പി യും, ബി. ഡി. ജെ. എസ്സും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടിനൊപ്പം അണിചേണമെന്നും കട്ടിംഗ് സൗത്ത് ഉണ്ടാക്കുന്ന അരക്ഷിതവസ്ഥക്കെതിരെയുള്ള സമരമുഖത്ത് ആർ. പി. ഐ (എ ) ക്കൊപ്പം ഉണ്ടാകാണാമെന്നും പി. ആർ. സോംദേവ് തന്റെ പ്രസ്ഥാവനയിൽ ഉന്നയിച്ചു.

കട്ടിംഗ് സൗത്ത് ഇവന്റിൽ ഗോവ ഗവർണർ ശ്രീധരൻ പിള്ളയെ മുഖ്യ അതിഥിയായി ക്ഷണിച്ചത് വിവാദമായിരുന്നു, തുടർന്ന് തന്നെ ക്ഷണിച്ചു എന്ന കഥ വ്യാജമായിരുന്നുവെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു. ആർ. പി. ഐ. (എ )എറണാകുളം ജില്ലാ കമ്മിറ്റിയെ അഭിസംബോധന ചെയ്കയാണ് തന്റെ നിലപാട് പി. ആർ. സോംദേവ് വ്യക്തമാക്കിയത്. യോഗത്തിൽ പാർട്ടി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജോഷി കൈതവളപ്പിൽ, ജില്ലാ ഭാരവാഹികളായ ബിജു മോഹൻ, കൃപ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

2 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

2 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

3 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

4 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

4 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

5 hours ago