entertainment

ആദ്യരാത്രി മറക്കാൻ പറ്റില്ല,പ്രണയം ഇരുവീട്ടിലും പ്രശ്നമായിരുന്നു- സ്റ്റെബിൻ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്റ്റെബിൻ ജേക്കബ്. വളരെ ചെറിയ സമയം കൊണ്ടാണ് സ്റ്റെബിൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ജനപ്രിയ പരമ്പരയായ ചെമ്പരത്തിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. സീരിയൽ വിശേഷങ്ങൾ മാത്രമല്ല തങ്ങളുടെ സ്വകാര്യ വിശേഷങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. വിവാഹവിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് വിനീഷ. പുള്ളിവഴിയാണ് ഞാൻ പരിചയപ്പെടുന്നത്. പിന്നെ പല സ്ഥലങ്ങളിലും വച്ച് നേരിട്ട് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഫോൺ നമ്പർ വാങ്ങി സംസാരമായി. എന്ന് കരുതി കറക്കമോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം കാണുമ്പൊൾ ഒരിക്കലും ഞങ്ങൾ ഒന്നാകുമെന്നു തോന്നിയില്ല. ഞങ്ങൾ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല.

പ്രണയം ഇരുവീട്ടിലും അതിഭീകര പ്രശ്നങ്ങൾ ആണ് ഉണ്ടാക്കിയത്. നമ്മൾ ഒരു പ്രശ്നം തീരും എന്ന് കരുതി ഇരിക്കുമ്പോളാകും അടുത്ത പ്രശ്നം അടുത്ത ദിവസം ഉണ്ടാകുന്നത്. എന്നാൽ ദൈവാനുഗ്രഹത്താൽ എല്ലാ പ്രശ്നനങ്ങളെയും ഞങ്ങൾ തരണം ചെയ്തു,ഇപ്പോൾ തട്ടീം മുട്ടീം ഇങ്ങനെ മുൻപോട്ട് പോയ്കൊണ്ടിരിക്കുന്നു. എങ്കിലും പിന്തുണക്കുന്ന ആളുകളും ആ സമയത്ത് ഉണ്ടായിരുന്നു.

എല്ലാവര്ക്കും ആദ്യ രാത്രിയെ കുറിച്ചൊരുധാരണ ഉണ്ടാകുമല്ലോ. ഞാൻ എല്ലാ കൂട്ടുകാരുടെയും കല്യാണത്തിന് നല്ല പണി കൊടുത്ത ആളാണ്. അപ്പോൾ എനിക്കും ടെൻഷൻ ഉണ്ടായിരുന്നു എനിക്കും പണി വരാനുള്ള സാധ്യത ഉണ്ടെന്ന്. എന്തായാലും പ്രതീക്ഷിച്ചപോലെ അവർ പണി തന്നു. ജനാലയിൽ കൊട്ടാൻ തുടങ്ങി. അവസാനം കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയായി. അവസാനം ഞാൻ പുറത്തിറങ്ങി കൂട്ടുകാർക്കൊപ്പം ഇരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ ദേഷ്യം വരാൻ തുടങ്ങി. അങ്ങനെ രാത്രി 11 മണിയായപ്പോൾ ഞങ്ങൾ രണ്ടുപേരും ഡ്രസ്സ് മാറി വീട്ടിൽ നിന്നും ഇറങ്ങി. തിരിച്ചു കയറുന്നത് പുലർച്ചെ നാല് മണിക്കാണ്. അതാണ് വിവാഹം കഴിഞ്ഞ ശേഷം മറക്കാൻ ആകാത്ത സംഭവം.

നീർമാതളം എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീനിലെത്തിയത്. പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ചെമ്പരത്തി താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണ്. നീർമാതളത്തിന്റെ സംവിധായകൻ ഡോക്ടർ ജനാർദ്ദനാണ് ചെമ്പരത്തിയും സംവിധാനം ചെയ്യുന്നത്. ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം ഇട്ട് ജോലി നോക്കി വരുമ്പോഴായിരുന്ന സീരിയലിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായിട്ടാണ് സ്റ്റെബിൻ സീരിയലിൽ എത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അദ്ദേഹം എന്നെ അഭിനയിക്കാൻ വിളിക്കുകയായിരുന്നു.

Karma News Network

Recent Posts

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

30 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

1 hour ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

2 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

2 hours ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

2 hours ago