Home crime സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്

സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടിയെ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി നിലവില്‍ വിദേശത്താണുള്ളത്. പ്രതിയായ രണ്ടാനച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടി മൊഴി

വീടിനുള്ളില്‍ കിടപ്പുമുറിയില്‍വെച്ച് പ്രതി തന്നെ ലൈഗികമായി ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്‌. സ്‌കൂളിലെ അധ്യാപകരോടാണ് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സാഹചര്യം ചോദിച്ചുമനസ്സിലാക്കിയ അധ്യാപിക വിഷയം ചിറ്റാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

പിന്നാലെ കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യമാണ് കേരളത്തിൽ ഇന്നുള്ളത്. സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്നതിന്റെ മറ്റൊരു തെളിവാണ് ഈ കേസും.