topnews

ഹൗസ് ബോട്ട് സമരത്തിൽ പങ്കെടുത്തില്ലെങ്കിൽ കല്ലേറ്; സിഐടിയു പ്രവർത്തകരുടെ ശബ്ദ സന്ദേശം

ആലപ്പുഴ. ശനിയാഴ്ച നടക്കാനിരിക്കുന്ന ഹൗസ് ബോട്ട് സമരത്തിൽ പങ്കെടുക്കാത്തവരെ നേരിടാൻ സിഐടിയു ആഹ്വാനം. അക്രമസമരത്തിന് പദ്ധതിയിടുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. സമരത്തിൽ പങ്കെടുക്കാത്തവരെ കൈകാര്യം ചെയ്യുമെന്നും സന്ദേശങ്ങളിൽ പറയുന്നുണ്ട്. സമരത്തിൽ പങ്കെടുക്കാതെ ബോട്ടിറക്കിയാൽ ബോട്ടിന് നേരെ കല്ലേറുണ്ടാകുമെന്നും തൊഴിലാളികളെ കൈയ്യേറ്റം ചെയ്യുമെന്നുമാണ് ശബ്ദസന്ദശത്തിൽ പറയുന്നത്.

ഓടാൻ പാടില്ലെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെങ്കിൽ അത് വ്യക്തമാണ്. ഇതിനെതിരെ പ്രവർത്തിക്കുന്നവരെ മാറ്റിനിർത്തി കൈകാര്യം ചെയ്യണമെന്നും സിഐടിയു പ്രവർത്തകരുടെ വാട്‌സപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നു. ഹൗസ് ബോട്ട് വർക്കേഴ്‌സ് യൂണിയൻ അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് സിഐടിയു നേതാവ് സികെ സദാശിവന്റെ പ്രതികരണം.

മറ്റുള്ളവർ പറയുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേതനവർധനവ് ആവശ്യപ്പെട്ടാണ് ശനിയാഴ്ച യൂണിയൻ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ 12000 രൂപയാണ് തൊഴിലാളികളുടെ മാസവരുമാനം. പ്രതിദിന ബാറ്റ 290 രൂപയാണ്.

ഇത് 18000 രൂപയെങ്കിലുമായി വർധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 10 ശതമാനം വരെ വേതനവർധനവിന് ഹൗസ് ബോട്ട് ഉടമകൾ തയ്യാറാണെങ്കിലും 50 ശതമാനം വർധനവ് എന്നതാണ് യൂണിയന്റെ ആവശ്യം. സമരം ഒത്തുതീർപ്പാക്കാനുള്ള ചർച്ച ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും തമ്മിൽ വെള്ളിയാഴ്ച നടക്കും.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

28 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

39 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

57 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

1 hour ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago