trending

വഴിവിളക്കുകളില്ലാത്ത റോഡില്‍ യാത്രക്കാര്‍ കണ്ട അജ്ഞാത രൂപം; വൈറലാകുന്ന വീഡിയോ

വഴിവിളക്കുകളില്ലാത്ത റോഡില്‍ യാത്രക്കാര്‍ കണ്ട അജ്ഞാത രൂപത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇരുട്ടിന്റെ മറപറ്റി റോഡരികിലൂടെ നടന്നുപോകുന്ന ഒരു രൂപം. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഇത് എന്താണെന്നോ ആരാണെന്നോ മനസ്സിലാക്കാനും സാധിക്കില്ല. വാഹനങ്ങളുടെ വെളിച്ചമടിക്കുന്ന സമയത്ത് മാത്രം മിന്നായം പോലെ ഒരു രൂപം വ്യക്തമാകും. വഴിയരികില്‍ കണ്ട ഈ അജ്ഞാത രൂപത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.

മെല്ലെ നടന്നുപോകുന്ന രൂപം വാഹനത്തിന്റെ ലൈറ്റടിക്കുന്ന സമയത്ത് മെല്ലെ തിരിഞ്ഞുനോക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ അപ്പോഴും രൂപം വ്യക്തമല്ല. പലരും ഈ കാഴ്ച കണ്ടതോടെ ഇത് സംബന്ധിച്ച് ഊഹാപോഹങ്ങളും കെട്ടുകഥകളും പുറത്തുവന്നുതുടങ്ങി. രൂപം വ്യക്തമല്ലാത്തതിനാല്‍ വീഡിയോ കണ്ട പലരും അത് അന്യഗ്രഹ ജീവിയാണെന്നും ദൂരെ കാണുന്ന വെളിച്ചം പറക്കും തളികയാണെന്നും കഥകളിറക്കി. ചില രസികന്മാര്‍ നാസയെ ടാഗ് ചെയ്യുക വരെ ചെയ്തു.

എന്നാല്‍ സംഭവം അത്ര പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് വീഡിയോ പകര്‍ത്തിയ ചെറുപ്പക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രാദേശിക ചാനലിലാണ് ഇവര്‍ ഇക്കാര്യത്തില്‍ സസ്പെന്‍സ് പുറത്തുവിട്ടത്. നഗ്‌നയായ ഒരു സ്ത്രീയായിരുന്നു നടന്നുപോയത്. ഇതിന്റെ ഒന്നര മിനിട്ട് നീണ്ട വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് രംഗം ചിത്രീകരിച്ച ദീപക് പറയുന്നു. ജാര്‍ഖണ്ഡിലാണ് ഈ സംഭവം.

ആദ്യം കാഴ്ച കണ്ട് ഭയന്നെങ്കിലും തിരികെ വന്ന് രംഗം ചിത്രീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സ്ത്രീ ഇവിടെ നിന്നും നടന്നുപോയി. സ്ഥലത്തെ പൊലീസും അതൊരു വനിതയായിരുന്നെന്നും സംഭവത്തിന് പിന്നിലെ വസ്തുതകള്‍ അന്വേഷിക്കുകയാണെന്നും അറിയിച്ചു.

Karma News Editorial

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago