kerala

തെരുവ് നായ ആക്രമണം വീണ്ടും; കാട്ടാക്കടയിലും ഉപ്പുതറയിലുമായി 9 പേർക്ക് തെരുവുനായയുടെ കടിയേറ്റു.

തിരുവനന്തപുരം. തെരുവ് നായകളുടെ ആക്രമണവും, പിറകെ പേ വിഷബാധയേറ്റുള്ള 21 മരണങ്ങളും നടന്ന കേരളത്തിൽ തെരുവ് നായയുടെ ആക്രമണം തുടർക്കഥയാവുകയാണ്. തെരുവ് നായയുടെ ആക്രമണം ഉണ്ടായ കാട്ടാക്കടയിൽ രണ്ടു കുട്ടികൾ അടക്കം നാലുപേർക്ക് തെരുവ് നായകളുടെ കടിയേറ്റു.

ആമച്ചൽ,​ പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. കട്ടപ്പന ഉപ്പുതറയിൽ വിദ്യാർഥിയടക്കം 5 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഉപ്പുതറയിൽ കണ്ണംപടി ആദിവാസി മേഖലയിൽ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പരുക്കേറ്റവരെ കട്ടപ്പന താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാട്ടാക്കടയിൽ ബസ് കാത്തു നിന്ന രണ്ടു കുട്ടികൾക്കും ബസിറങ്ങുകയായിരുന്ന ഒരു യുവതിക്കും കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. നാട്ടുകാർ വിരട്ടി ഓടിക്കുന്നതിനിടെയാണ് ബസിറങ്ങുന്നവരെ നായ ആക്രമിക്കുന്നത്. കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട,​ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.

ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തും സമാനരീതിിയിൽ പന്ത്രണ്ടുകാരന് തെരുവ് നായയുടെ കടിയേറ്റിരുന്നു,​ വരോട് അത്താണിയിൽ മനാഫിനെയാണ് നായ കടിക്കുന്നത്. പ്രദേശത്ത് രണ്ടുപേർക്ക് കൂടി വേറെ കടിയേറ്റിട്ടുണ്ട്. തെരുവ് നായയുടെ ആക്രമണം സംസ്ഥാനത്ത് ഓരോ ദിവസവും വർധിച്ചു വരുന്നതായ റിപ്പോർട്ടുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

11 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

16 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

18 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

44 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

59 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago