14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് വൈക്കത്ത് തെരുവ് നായ നിരവധിപേരെ കടിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തു.
ആളുകളെ ആക്രമിച്ച നായയെ പിടികൂടി മറവന്തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ശേഷം നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് നായ ചത്തത്. ഇത് ജങ്ങളിൽ വലിയ രീതിയിലുള്ള ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
അക്രമണകാരികളായ തെരുവുനായകളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരും. തദ്ദേശ മന്ത്രി എംബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. നായകളെ കൊല്ലാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധി മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. എന്നാൽ ഇത് എത്രത്തോളം നടപ്പിലാക്കാൻ ആക്കുമെന്നത് കണ്ടു തന്നെ അറിയേണ്ടി വരും.
കണ്ണൂരിൽ തെരുവ്നായകളുടെ ആക്രമണത്തിൽ 11 വയസുകാരന് മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കുട്ടിയെ ആക്രമിച്ച തെരുവുനായകളെ മാനുഷികമായ രീതിയില്‍ ദയാവധം ചെയ്യാന്‍ അനുമതി നല്‍കണം എന്ന ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് നല്കിയ അപേക്ഷ ജൂലായ് 12ന് കോടതി പരിഗണിക്കും. എതിര് കക്ഷികള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു.
ഇതിൽ ജൂലൈ 7 നകം മറുപടി നല്കാന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കണ്ണൂരില്‍ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും കണ്ണൂര്‍ ജില്ല പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പി പി ദിവ്യ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു ഇത് കാണാൻ കോടതി തയ്യാറായില്ല.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…