national

ജനങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറി പാവപ്പെട്ടവരെ ഉപദ്രവിയ്‌ക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കും, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

എന്റെ ഭരണകാലത്ത് സംസ്ഥാനത്തിലെ ആരോടും അനീതി കാണിക്കില്ലെന്ന് ഉറപ്പ് നൽകുന്നു. നിങ്ങളുടെ പ്രശ്‌നങ്ങൾ വേഗത്തിലും തൃപ്തികരമായും പരിഹരിക്കപ്പെടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആർക്കും അനീതി സംഭവിക്കാൻ സർക്കാർ അനുവദിക്കില്ല. ജനങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറി പാവപ്പെട്ടവരെ ഉപദ്രവിയ്‌ക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മഹന്ത് ദിഗ്വിജയ്‌നാഥ് സ്മൃതി ഭവനിൽ നടന്ന ജനതാ ദർശനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങൾ വേഗത്തിലും തൃപ്തികരമായും പരിഹരിക്കപ്പെടും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളുടെ ചികിത്സയ്‌ക്ക് സർക്കാർ പൂർണമായും സാമ്പത്തിക സഹായം നൽകും. ചികിത്സാ ചിലവിന്റെ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതായിരിക്കും. ജനങ്ങളോട് സൗമ്യമായി പെരുമാറാൻ പോലീസ് ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം’ മുഖ്യമന്ത്രി പറഞ്ഞു.

ഗോരഖ്‌നാഥിൽ സംഘടിപ്പിച്ച ജനതാ ദർശനിൽ 400 പേരുടെ പ്രശ്‌നങ്ങളും പരാതികളും മുഖ്യമന്ത്രി കേൾക്കുകയും അവരുടെ നിവേദനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. റവന്യൂ, പോലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സുതാര്യതയോടും നീതിയോടും കൂടി പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Karma News Network

Recent Posts

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

37 mins ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

1 hour ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

2 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

2 hours ago

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ  വിട്ടുനൽകി, തൃശ്ശൂർ മെഡിക്കൽകോളേജ്

തൃശൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

2 hours ago

ബാർ കോഴ വിവാദം, ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാർ കോഴ വിവാദക്കേസിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം…

3 hours ago