kerala

എസ്ബിഐയില്‍ വെള്ളിയാഴ്ച പണിമുടക്ക്

തിരുവനന്തപുരം . എസ്ബിഐയില്‍ വെള്ളിയാഴ്ച പണിമുടക്ക്. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിട്ടുള്ളത്. എസ്ബിഐയില്‍ ബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള എംപിഎസ്എഫ് വില്‍പന – വിപണന പദ്ധതി പിന്‍വലിക്കുക, ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക, ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴില്‍ – ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴില്‍ശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്
ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. കേന്ദ്ര റീജണല്‍ കമ്മീഷണറുടെ ആഭിമുഖ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച ഫലം കാണാതെ വന്നതിനെ തുടര്‍ന്നാണ് സംഘടന പണിമുടക്കിലേക്ക് നീങ്ങിയിട്ടുള്ളത്.

കേരളത്തില്‍ ഏറ്റവും കൂടതല്‍ ശാഖകളും ബിസിനസ്സുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിസിനസും വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കുവാനെന്ന പേരില്‍ ശാഖകളില്‍ നിന്നും ജീവനക്കാരെ ഗണ്യമായി കുറച്ച് വിപണന ജോലിയിലേക്ക് മാറ്റുകയാണ്. തന്മൂലം ശാഖകളിലെ സേവനങ്ങള്‍ അവതാളത്തിലാകുന്നു. ക്ലര്‍ക്കുമാരുടെ സേവനം ശാഖകളില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നതോടെ, കൗണ്ടറുകളിലെത്തുന്ന ഇടപാടുകാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടാതെ വരുന്ന സാഹചര്യമുണ്ടാകുന്നു. സവിശേഷമായ വിപണന ജോലികള്‍ക്ക് അനുയോജ്യരും ആവശ്യവുമായ ജീവനക്കാരെ നിയമിക്കാതെ ശാഖാ കൗണ്ടറുകളില്‍ നിന്നും ജീവനക്കാരെ പിന്‍വലിച്ച് മാര്‍ക്കറ്റിംഗ് ജോലികള്‍ക്ക് നിയോഗിക്കുന്നത് യുക്തിരഹിതമാണ്. ഇതു മൂലം ബാങ്കുശാഖകളിലെ സേവനങ്ങള്‍ പ്രതിസന്ധിയിലാവുന്നുണ്ട്. ശാഖകളില്‍ അവശേഷിക്കുന്ന ജീവനക്കാരുടെ ജോലി ഭാരം വര്‍ദ്ധിക്കുമ്പോള്‍ കാര്യക്ഷമതയെ ബാധിക്കുമെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ ആരോപിക്കുന്നു.

കിട്ടാക്കടങ്ങള്‍ സൃഷ്ടിക്കുന്ന വരുമാന – ലാഭ ചോര്‍ച്ചയ്ക്ക് പ്രതിവിധിയെന്ന നിലയില്‍ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവുചുരുക്കുവാന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ബാങ്കിടപാടുകാര്‍ക്ക് അവശ്യം ലഭിക്കേണ്ട സേവനങ്ങളാണ് തകിടം മറിയുന്നത്. ലാഭകരമല്ലാത്ത ഇടപാടുകളും ഇടപാടുകാരും വേണ്ടെന്ന് വെയ്ക്കുന്ന പ്രവണത ബാങ്കുകള്‍ക്ക് ആശാസ്യമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

കേരളത്തിലും ബാങ്കിന്റെ ബിസിനസിലും കസ്റ്റമര്‍ അടിത്തറയിലും ഗണ്യമായ വികാസമുണ്ടെങ്കിലും, കൃത്യമായ ഇടവേളകളില്‍ ബിസിനസ്സിനും ഒഴിവുകള്‍ക്കും ആനുപാതികമായി നിയമനം നടന്നിട്ടില്ല. കേരളത്തില്‍ മാത്രം മൂവായിരത്തില്‍പരം ജീവനക്കാരുടെ ഒഴിവുകളുണ്ട്. തന്മൂലം ശാഖകളില്‍ ജീവനക്കാരുടെ രൂക്ഷമായ കുറവാണ് അനുഭവപ്പെടുന്നത്. ഇത് കസ്റ്റമര്‍ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ജീവനക്കാരുടെ മേല്‍ അതിയായ ജോലി ഭാരവും കടുത്ത സമ്മര്‍ദ്ദവും നിലവില്‍ത്തന്നെ ഉണ്ടാക്കുന്നു.

അടിക്കടിയുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ഇത് കൂടുതല്‍ വഷളാക്കുന്ന സ്ഥിതിയാണ്. ബാങ്കിന്റെ വിലപ്പെട്ട ഇടപാടുകാര്‍ക്ക് കാര്യക്ഷമവും സമയബന്ധിതവുമായ മികച്ച സേവനം നല്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെടുന്ന ഇന്നത്തെ സ്ഥിതിയില്‍, നിലവിലെ ജീവനക്കാരില്‍ ഒരു ഭാഗത്തെ ശാഖകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കുന്നത് ശാഖകളുടെ സുഗമമായ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ തൊഴില്‍- ജീവിത സന്തുലനത്തെയും ഇടപാടുകാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരത്തെയും, മൊത്തത്തില്‍ ബാങ്കിന്റെ പ്രതിച്ഛായയെയും ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. അതിനാല്‍ അപ്രായോഗികവും അശാസ്ത്രീയവുമായ ഈ വിപണന -പരിഷ്‌കാരത്തില്‍ നിന്ന് ബാങ്ക് ഉടന്‍ പിന്‍മാറണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടുണ്ട്.

എസ്ബിഐയിലെ ഒഴിവുകള്‍ നികത്തുവാന്‍ ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ അടിയന്തിരമായി നിയമിക്കണം. ശാഖകളില്‍ നിലവിലുള്ള ജീവനക്കാരുടെ കുറവിന്റെയും പുതിയ മാര്‍ക്കറ്റിംഗ് പദ്ധതിയുടെയും മറവില്‍ കൂടുതല്‍ പുറംകരാര്‍വല്‍ക്കരണ (ഔട്ട്‌സോഴ്‌സിംഗ്) നടപടികള്‍ക്ക് ബാങ്ക് ശ്രമിക്കുന്നത് ഇടപാടുകളെ ബാധിക്കും. മാത്രവുമല്ല ആയിരക്കണക്കിന് സ്ഥിരം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണിത്.

കേരളത്തില്‍ മുന്‍ഗണനാ വിഭാഗം വായ്പാ വിതരണം വര്‍ദ്ധിപ്പിക്കുക, വായ്പാ – നിക്ഷേപ അനുപാതം ഉയര്‍ത്തുക, എന്നീ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബാങ്കുകളുടെ ശരാശരി സി ഡി റേഷ്യോ 74 ശതമാനമാണെങ്കില്‍ എസ്ബിഐയുടേത് 53 ശതമാനം മാത്രമാണ്. മുന്‍ഗണനാ വിഭാഗം വായ്പകള്‍ മൊത്തം വായ്പകളുടെ 40 ശതമാനമാകണമെന്നിരിക്കേ എസ്ബിഐയുടേത് 33 ശതമാനം മാത്രമാണെന്നും സംഘടന ചൂണ്ടിക്കാറ്റുന്നു.

Karma News Network

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

39 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

1 hour ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

1 hour ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

2 hours ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

2 hours ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago