kerala

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല, മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ വിദ്യാര്‍ത്ഥിനിയായ ദേവിക എന്ന 14കാരിയാണ് ജീവനൊടുക്കിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ – ഷീബ ദമ്പതികളുടെ മകള്‍ ആണ് ദേവിക.

വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് ഇന്നലെയാണ് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ തന്നെയാണ് ഇതെന്ന് ബന്ധുക്കള്‍ പറയുന്നു. സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം കുട്ടി പങ്കുവെച്ചിരുന്നതായി മാതാപിതാക്കളും പറയുന്നു.

വീട്ടിലെ ടി വി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പൊലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മരണം ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനം.

Karma News Network

Recent Posts

വാൻ ഇടിച്ചു കയറികാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

13 mins ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

46 mins ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

9 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

10 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

10 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

11 hours ago