ന്യൂഡല്‍ഹി : വിമാനത്തില്‍ സഞ്ചരിച്ച വിദ്യാർത്ഥി ഉറങ്ങുന്നതിനിടെ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചു.
മദ്യലഹരിയിലാണ് സംഭവം ഉണ്ടായത്. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ വിമാനത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തില്‍ മൂത്രമൊഴിച്ചു. ഇത് സമീപത്തുള്ളയാളുടെ ദേഹത്തായി.
ഇതോടെ യാത്രക്കാരൻ വിവരം അധികൃതരെ അറിയിച്ചു. യു.എസ് സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് മൂത്രമൊഴിച്ചത്. വിദ്യാര്‍ഥി ക്ഷമാപണം നടത്തിയതിനാല്‍, അയാളുടെ അഭ്യര്‍ഥന മാനിച്ച് പോലീസില്‍ അറിയിക്കുന്നില്ലെന്ന് സഹയാത്രികന് പറഞ്ഞു. എന്നാല്‍ വിമാനം അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കുകയും വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിക്കുകയും ചെയ്തു
ഇതോടെ വിമാനം ഡൽഹിയിലെത്തിയതും വിദ്യാർത്ഥിയെ പൊലീസിന് കൈമാറി. ഇത് രണ്ടാംതവണയാണ് വിമാനത്തില്‍ മൂത്രമൊഴിക്കുന്ന സംഭവമുണ്ടാകുന്നത്. കഴിഞ്ഞ നവംബര്‍ 26-ന് സമാനമായ സംഭവമുണ്ടായിരുന്നു. ന്യൂയോര്‍ക്ക് – ഡല്‍ഹി എയര്‍ ഇന്ത്യാ വിമാനത്തിലാണ് വ്യവസായി സഹയാത്രികയായ വയോധികയ്ക്ക്മേൽ മൂത്രമൊഴിച്ച സംഭവം ഉണ്ടായത്.
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…