kerala

എസ്എസ്എൽസി പരീക്ഷയെ ചൊല്ലി ആശങ്ക, വിദ്യാർത്ഥിനി പുഴയിൽ ചാടി ജീവനൊടുക്കി

കൊല്ലം കാരൂർകടവ് പത്താംക്ലാസ് വിദ്യാർത്ഥിനി പുഴയിൽചാടി ആത്മഹത്യ ചെയ്തു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ സജ ഫാത്തിമയുടെ (15) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ പള്ളിക്കലാറിൽ കാരൂർകടവ് പാലത്തിനു വടക്കുഭാഗത്തുനിന്നു ലഭിച്ചത്.

ബുധനാഴ്ച രാവിലെയാണ് സജ ഫാത്തിമയെ കാണാതായത്. രാവിലെ സമീപത്തുള്ള ട്യൂഷൻ കേന്ദ്രത്തിലേക്ക് പോയ സജ ഫാത്തിമയെ കാണാതായിരുന്നു. പിന്നീട് റോഡിന്റെ വശത്ത് സജ ഫാത്തിമയുടെ സൈക്കിളും ചെരിപ്പും ഇരിക്കുന്നതു കണ്ട് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുഴയിൽ ചാടിയതായി വ്യക്തമായത്.

ഇതേതുടർന്ന്, കരുനാഗപ്പള്ളിയിൽനിന്ന് അഗ്‌നിരക്ഷാസേനയും കൊല്ലത്തുനിന്ന് സ്‌കൂബ ടീമും പ്രദേശവാസികളും ചേർന്ന് പള്ളിക്കലാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വ്യാഴാഴ്ച രാവിലെ വീണ്ടും നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ഇൻക്വസ്റ്റ് തയാറാക്കി, പാരിപ്പള്ളി മെഡിക്കൽ കോളജിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം കബറടക്കി.

ടി സജാദിന്റെയും ആർ മിനിമോളു(താലൂക്ക് ആശുപത്രി നഴ്‌സ്)ടെയും മകളാണ് സജ ഫാത്തിമ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. സഹോദരങ്ങൾ: ഐഷ, ഇർഫാൻ. പെൺകുട്ടി ട്യൂഷനിറങ്ങും മുൻപ് തന്നെ കത്തെഴുതി വച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. വരാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.

Karma News Network

Recent Posts

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണു, ഒന്നരവയസ്സുകാരൻ മരിച്ചു

കൊച്ചി : കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ…

23 mins ago

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

49 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

1 hour ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

1 hour ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

2 hours ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago