national

10 ദിവസത്തെ പരിചയം, വിദ്യാത്ഥിനിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, പിന്നാലെ വെടിവെച്ചു കൊന്നു, ഇൻസ്റ്റാഗ്രാം സുഹൃത്ത് അറസ്റ്റിൽ

ലഖ്‌നൗ : ലഖ്‌നൗവില്‍ 23 കാരിയെ വെടിവെച്ച് കൊന്നതെന്ന് പൊലീസ്. സംഭവത്തിൽ യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് അറസ്റ്റിലായത്. ചിൻഹാട്ടിലെ കോളേജ് വിദ്യാർത്ഥിനി നിഷ്ത ത്രിപാഠിക്ക് വ്യാഴാഴ്ച പുലർച്ചെയാണ് വെടിയേറ്റത്. ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഫൈസാബാദ് റോഡിലെ ദയാൽ റസിഡൻസിയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്.

കേസിൽ 26 കാരനായ ആദിത്യ പഥക്കിനെ അറസ്റ്റ് ചെയ്തെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) സയ്യിദ് അലി അബ്ബാസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കേസാണ് രജിസ്റ്റര്‍ ചെയ്തത്. അടുത്തിടെ ഒരു കവര്‍ച്ച കേസിലും ആദിത്യ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.

സ്വകാര്യ കോളേജില്‍ ബി കോം (ഓണേഴ്‌സ്) വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഹർദോയി സ്വദേശിനിയായ നിഷ്ത. ഫ്ലാറ്റില്‍ നിന്ന് മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. എന്നാൽ ഫ്‌ളാറ്റിൽ പാർട്ടി നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബല്ലിയ സ്വദേശിയാണ് ആദിത്യ. ആദിത്യ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. നിഷ്തയെ ആദിത്യ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെ ആവാം ആദിത്യ നാടന്‍ തോക്ക് ഉപയോഗിച്ച് നിഷ്തയ്ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് പൊലീസിന്‍റെ നിഗമനം.

ആദിത്യയുടെ സുഹൃത്ത് മോനു വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോള്‍ രക്തത്തിൽ കുളിച്ച നിഷ്തയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദിത്യയും സുഹൃത്തും ചേര്‍ന്നാണ് നിഷ്തയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവതി മരണപ്പെടുകയായിരുന്നു.

karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

20 mins ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

50 mins ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

1 hour ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

10 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

10 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

11 hours ago