topnews

ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവർത്തനം, ആക്രമണങ്ങൾ ആസൂത്രണം നടത്തി, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി അറസ്റ്റിൽ

റാഞ്ചി : ഇസ്ലാമിക് സ്റ്റേറ്റിനായി ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ നിന്നാണ് ഫൈസാൻ അൻസാരി (19) എന്ന യുവാവ് പിടിയിലായത്. പ്രതി സോഷ്യൽ മീഡിയ വഴി ഐഎസുമായി സമ്പർക്കം പുലർത്തിയിരുന്നു.

കഴിഞ്ഞ ഒന്നര വർഷമായി ഫൈസാൻ അൻസാരി ഐഎസുമായി ബന്ധപ്പെട്ടിരുന്നു. ഫൈസാൻ അൻസാരിയുടെ ലാപ്‌ടോപ്പിൽ നിന്ന് റാഡിക്കൽ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന . രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്തുള്ളവരും, ഐഎസുമായി ബന്ധമുള്ള നിരവധി പേരും ഫൈസാനെ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ലോഹർദാഗയിലാണ് ഫൈസാൻ താമസിച്ചിരുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഫൈസാൻ ഇവരെ ബന്ധപ്പെടുന്നത്.

ഐഎസിന് വേണ്ടി ഇന്ത്യയിൽ  ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഫൈസാൻ നീക്കം നടത്തിയിരുന്നതായാണ് കണ്ടെത്തൽ. സംഭവത്തിൽ റാഞ്ചി എൻഐഎ കേസെടുത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി എൻഐഎയുടെയും ഐബിയുടെയും സംഘം കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ ശക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഫൈസാൻ അൻസാരിയെ അറസ്റ്റ് ചെയ്തത്.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

31 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

41 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

60 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

1 hour ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

2 hours ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago