റാഞ്ചി : ഇസ്ലാമിക് സ്റ്റേറ്റിനായി ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ നിന്നാണ് ഫൈസാൻ അൻസാരി (19) എന്ന യുവാവ് പിടിയിലായത്. പ്രതി സോഷ്യൽ മീഡിയ വഴി ഐഎസുമായി സമ്പർക്കം പുലർത്തിയിരുന്നു.
കഴിഞ്ഞ ഒന്നര വർഷമായി ഫൈസാൻ അൻസാരി ഐഎസുമായി ബന്ധപ്പെട്ടിരുന്നു. ഫൈസാൻ അൻസാരിയുടെ ലാപ്ടോപ്പിൽ നിന്ന് റാഡിക്കൽ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന . രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്തുള്ളവരും, ഐഎസുമായി ബന്ധമുള്ള നിരവധി പേരും ഫൈസാനെ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ലോഹർദാഗയിലാണ് ഫൈസാൻ താമസിച്ചിരുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഫൈസാൻ ഇവരെ ബന്ധപ്പെടുന്നത്.
ഐഎസിന് വേണ്ടി ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഫൈസാൻ നീക്കം നടത്തിയിരുന്നതായാണ് കണ്ടെത്തൽ. സംഭവത്തിൽ റാഞ്ചി എൻഐഎ കേസെടുത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി എൻഐഎയുടെയും ഐബിയുടെയും സംഘം കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ ശക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഫൈസാൻ അൻസാരിയെ അറസ്റ്റ് ചെയ്തത്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…