Categories: keralamainstories

ബസില്‍ വടിവാളുമായി യാത്ര ചെയ്ത നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; സംഭവം ചെന്നൈയില്‍

ചെന്നൈ: ബസില്‍ വടിവാളുമായി യാത്ര ചെയ്ത നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വാഷര്‍മാന്‍പേട്ട് പൊലീസാണ് പ്രസിഡന്‍സി കോളെജിലെ നാലു വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥികളെ പരസ്യമായി തല്ലി. റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരുപറ്റം വിദ്യാര്‍ഥികള്‍ വടിവാളുമായി യാത്ര ചെയ്തത്.
വടിവാള്‍ തറയില്‍ ഉരസി തീപ്പൊരി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നതോടെയാണു പൊലീസ് അന്വേഷണം ആരംഭിച്ചത്.

സംഭവത്തില്‍ ഒരാള്‍ മുന്‍പ് തന്നെ അറസ്റ്റിലായിരുന്നു. ശിവ എന്ന വിദ്യാര്‍ഥിയെ മാത്രം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ജയിലില്‍ അടച്ചു. മറ്റുള്ളവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. തങ്ങളുടെ കുട്ടികള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തു വേണം വാര്‍ത്തയില്‍ ഇടം നേടാനെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ.വിശ്വനാഥന്‍ പറഞ്ഞു. ഭീകരയാത്ര നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രസിഡന്‍സി കോളെജില്‍ വിശ്വനാഥന്‍ സന്ദര്‍ശനം നടത്തി. വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ അദ്ദേഹം കുട്ടികളെ ഉപദേശിക്കുകയും ചെയ്തു.

”കുറച്ചു പേര്‍ ചെയ്ത തെറ്റിന്റെ പേരിലാണ് ഇപ്പോള്‍ പ്രസിഡന്‍സി കോളെജ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിദ്യാര്‍ഥികള്‍ ഒട്ടേറെ നന്മകള്‍ ചെയ്താല്‍ മാത്രമേ മറ്റുള്ളവര്‍ അതിനെ കുറിച്ച് പറയൂ. പഠന കാലഘട്ടത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. രാഷ്ട്രീയ പാര്‍ട്ടികളുടെ കൈയിലെ ആയുധങ്ങളായി വിദ്യാര്‍ഥികള്‍ മാറരുത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനും വിദ്യാര്‍ഥി സമൂഹത്തിലേക്ക് ലഹരി വസ്തുക്കള്‍ കടന്നുവരാതിരിക്കാനും ജാഗ്രത കാണിക്കണം.”

ഇതിനു മുന്‍പും വടിവാളും കത്തിയും സൈക്കിള്‍ ചെയിനുമുള്‍പ്പെടെയുള്ള മാരക ആയുധങ്ങളുമായി വിദ്യാര്‍ഥികള്‍ ആളുകളെ ഭയപ്പെടുത്തുന്ന ഭീകര യാത്രകള്‍ നഗരത്തില്‍ നടത്തിയിട്ടുണ്ട്.

Karma News Network

Recent Posts

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

11 mins ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

29 mins ago

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

32 mins ago

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ നിയന്ത്രണം, ആദ്യം വടക്കൻ മേഖലയിൽ

തിരുവനന്തപുരം : വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി. പീക്ക് ടൈമിൽ ഉൾപ്പെടെ…

54 mins ago

മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ചു, പൊട്ടിത്തെറിയിൽ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം

​ഗാന്ധി​ന​ഗർ : മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ച് യുവാവ്. ബോംബ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ​ഗുജറാത്തിലെ…

1 hour ago

രാഹുലിന് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം, കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി

ലക്‌നൗ : അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുലിന്റെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. റായ്ബറേലി മണ്ഡലത്തിൽ…

2 hours ago