national

‘പ്രണയലേഖനം’ എഴുതിയ മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ടു

പ്രണയ ലേഖനം എഴുതിയതിന്റെ പേരില്‍ മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപികയുടെ വിചിത്ര നടപടി. കൂടാതെ സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസുകാരനും സമാന ശിക്ഷ വിധിച്ചിരിക്കുകയാണ്.

ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ സ്‌കൂളിലാണ് വിചിത്ര നടപടി. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. നടപടിയെടുക്കണമെന്നാണ് ആവശ്യം. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ ക്രൂരമായ ശിക്ഷാനടപടിക്ക് ഇരയായത്. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളോട് കണ്ണില്ലാത്ത ക്രൂരത ചെയ്തത്.

തന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. രക്ഷിതാക്കളോട് അധ്യാപിക ഇക്കാര്യം തുറന്നടിക്കുകയും ചെയ്തു. പ്രധാന അധ്യാപിക ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യൂത റാവു രംഗത്തെത്തി.

സംഭവത്തിൽ പ്രധാന അധ്യാപികയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നു സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറോടും മുന്‍സിപ്പല്‍ കമ്മിഷണറോടും സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന ശിശുസംരക്ഷണ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ ജി.ഹൈമവതി മാധ്യമങ്ങളോട് പറഞ്ഞു

ഇത്തരത്തില്‍ ഒരു സംഭവം സ്‌കൂള്‍ പരിസരത്ത് നടക്കാനിടയായ സാഹചര്യത്തെ കുറിച്ച് പ്രധാന അധ്യാപികയിൽനിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്നും മാതൃകപരമായ നടപടിയുണ്ടാകുമെന്നും ജി.ഹൈമവതി പ്രതികരിച്ചു

എന്നാൽ അധ്യാപികയുടെ ആരോപണം കുട്ടികളുടെ രക്ഷിതാക്കൾ തള്ളി. തന്റെ സ്കൂളിൽ ഇത്തരം നടപടികൾ അനുവദിക്കില്ലെന്നു ശ്രീദേവി പറഞ്ഞുവെന്നും രക്ഷിതാക്കൾ പറയുന്നു. പ്രധാന അധ്യാപിക ഉൾപ്പെട്ട സംഭവത്തിൽ ഉചിതമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുണ്ട്.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

4 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

24 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

32 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

46 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago