പതിറ്റാണ്ടുകളായി സുഭദ്ര അമ്മയ്ക്ക് എന്തിനും താങ്ങും തണലും ആയിരുന്നു സുബൈദുമ്മ. എന്നാല്‍ ഇന്ന് സുബൈദുമ്മയില്ല. ഇന്നലെ മരണത്തിന് കീഴടങ്ങി. 25 വര്‍ഷങ്ങളായി ഒരു വീട്ടില്‍ ഒരുമിച്ച് സുഖവും ദുഖവും കൈമാറി ഒരുമിച്ച് ഉണ്ട് ഒരുമിച്ച് ഉറങ്ങിയിരുന്നവരാണ് സുഭഗ്ര അമ്മയും സുബൈദുമ്മയും. ഇവര്‍ക്കിടയില്‍ ജാതിയും മതവും ഒന്നും ഒരു അതിര് വരമ്പുകള്‍ ആയിരുന്നില്ല. പലരും ആ അമ്മയുടെയും ഉമ്മയുടെയും ജീവിതത്തെ അസൂയയോടെ ആണ് നോക്കി കണ്ടിരുന്നത്.
ആലുവ ഉളിയന്നൂരില്‍ പരേതനായ കടവത്ത് മമ്മുകുഞ്ഞിന്റെ ഭാര്യ സുബൈദയുടെ വീടിനടുത്ത് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം സ്വദേശിനിയായ സുഭദ്ര താമസിക്കാനെത്തിയത്. ഗുരുതരമായ രോഗം ബാധിച്ച മകനെ ചികിത്സിച്ച് ഒടുവില്‍ മകനെ രക്ഷിക്കാനും സാധിച്ചില്ല കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ഇതിനിടെ സുഭദ്രയുടെ ഭര്‍ത്താവും മരിച്ചതോടെ അവര്‍ അനാഥയായി. പിന്നീട് അങ്ങോട്ട് സുഭദ്രയുടെ എല്ലാമെല്ലാം സുബൈദ ആയിരുന്നു. സുബൈദ സ്വന്തം വീട്ടില്‍ സുഭദ്രയ്ക്ക് അഭയം നല്കി. ആ വീട്ടില്‍ സുബൈദയുടെ മക്കള്‍ക്ക് അമ്മയായിരുന്നു സുഭദ്ര.
എവിടെയും ഒരുമിച്ചായിരുന്നു സുഭദ്രയുടെയും സുബൈദയുടെയും യാത്ര. നാട്ടുകാര്‍ കൗതുകത്തോടെയാണ് ഇരുവരുടെയും യാത്രകളെ നോക്കി നിന്നത്. കുറച്ചു നാളുകളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നനു സുബൈദ. ആ സമയവും അരികില്‍ എപ്പോഴും സുഭദ്രയുണ്ടായിരുന്നു. ഒടുവില്‍ സുഭദ്രയെ തനിച്ചാക്കി സുബൈദ മടങ്ങി. തന്റെ താങ്ങും തണലുമാണ് നഷ്ടപ്പെട്ടതെന്ന് സുഭദ്ര പറയുന്നു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…