entertainment

ഒരു പ്രണയം ഉണ്ടായിരുന്നു, അമ്മയോട് പറഞ്ഞിരുന്നെങ്കില്‍ നടന്നേനെ, തുറന്ന് പറഞ്ഞ് സുബി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ജനപ്രിയ പരിപാടിയുടെ അവതാരകയായി സുബി തിളങ്ങിയിരുന്നു. നിരവധി കോമഡി സ്‌കിറ്റുകളിലും മറ്റും സുബി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും മറ്റും സുബി സ്ഥിരം സാന്നിധ്യമായിരുന്നു. 20ല്‍ അധികം സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ രംഗത്ത് എത്തുന്നത്.

കഴിഞ്ഞ ദിവസം നടി ആനി അവതാരകയായ സെലിബ്രിറ്റി ചാറ്റ് ഷോ ആയ ആനീസ് കിച്ചണില്‍ സുബി അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ സുബി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പരിപാടിക്ക് ഇടെയില്‍ സുബി വെളിപ്പെടുത്തി. ഒരാളെ പ്രണയിച്ചിരുന്നു എന്നും എന്നാല്‍ ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല എന്നും സുബി പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ പ്രണയം അവസാനിപ്പിച്ചതെന്നും സുബി പറയുന്നു.

വിദേശത്ത് ജോലി ഉണ്ടായിരുന്ന ആളെയാണ് പ്രണയിച്ചത്. വിവാഹം കഴിഞ്ഞാല്‍ അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരും. അതിനാലാണ് പ്രണയം താന്‍ അവസാനിപ്പിച്ചതെന്ന് സുബി പറയുന്നു. പ്രണയം തുടങ്ങിയ സമയം അദ്ദേഹം നാട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് വിദേശത്തേക്ക് പോയി. എന്നാല്‍ അമ്മയെ വിട്ട് തനിക്ക് എങ്ങോട്ടും പോകാനാവില്ല. അമ്മയാണ് തന്റെ എല്ലാ സപ്പോര്‍ട്ടും പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നെങ്കില്‍ വിവാഹം നടന്നേനെ എന്നും സുബി പറഞ്ഞു. ആദ്യം പ്രണയിച്ചയാള്‍ ഇപ്പോഴും നല്ല സുഹൃത്താണെന്നും അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നുവെന്നും സുബി കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

മകൾ ഗർഭിണിയെന്ന് അറിഞ്ഞില്ല, പ്രസവിച്ച ഉടൻ കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഇല്ലാതാക്കി

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…

7 mins ago

നാട്ടിലേക്ക് തിരിച്ചത് ബേബി ഷവറിൽ പങ്കെടുക്കാൻ, ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ​ഗർഭിണി മരിച്ചു

ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…

23 mins ago

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…

50 mins ago

കൊച്ചിയിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്, അറസ്റ്റ് ഉടൻ?

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…

60 mins ago

പിഞ്ചുകുഞ്ഞിന്റെ ശ്വാസ നാളത്തിൽ എൽ ഇ ഡി ബൾബ് കുടുങ്ങി

ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…

1 hour ago

പൊന്നുമോൾക്ക് അച്ഛന്റെ മടിയിൽ ഇരുന്ന് താലികെട്ട്

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആ​ഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ​ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…

1 hour ago