entertainment

25 ദിവസം ഐസിയുവിൽ കിടന്നു, ഓർമ്മ ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല, സുബിയുടെ അവസാനനാളുകളെക്കുറിച്ച് അമ്മ

കഴിഞ്ഞ വർഷം ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് നടി സുബി സുരേഷിന്റെ വിയോഗ വാർത്ത വരുന്നത്. അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സുബിയുടെ അവസ്ഥ ഗുരുതരമാണെന്ന കാര്യം പോലും പുറംലോകം അറിഞ്ഞിരുന്നില്ല. സുബി സുരേഷ് വിടപറഞ്ഞിട്ട് ഒരുവർഷം തികഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ സുബിയെ പറ്റിയുള്ള കുറിപ്പുകളൊക്കെ വരികയാണ്. മകളുടെ വേർപാടിനെക്കുറിച്ച് സംസാരിക്കുന്ന അമ്മയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

വാക്കുകളിങ്ങനെ

സുബിയുടെ അമ്മ എന്നറിയപ്പെടാൻ ആണ് എനിക്ക് താല്പര്യം. ജീവിതത്തിൽ ഒരുപാട് അപ്പ്സ് ആൻഡ് ഡൗൺസ് ഉണ്ടായിട്ടുള്ള ആളാണ് ഞാൻ. എന്റെ മകൾക്ക് 18 വൈസ് ആയപ്പോൾ മുതൽ അവൾ ആയിരുന്നു എന്നെ നോക്കിയിരുന്നത്. ഒരിക്കൽ അവളോട് ഒരാൾ ചോദിച്ചു നിന്റെ അമ്മയ്ക്ക് അധികം പ്രായം ഒന്നും ഇല്ലല്ലോ, നീ എന്തിനാണ് ജോലി ചെയ്ത് അമ്മയെ നോക്കുന്നത് എന്ന്. അന്ന് എനിക്ക് 40 വയസ്സ് ആയിരുന്നു പ്രായം.

അന്ന് ഞാൻ ഒരു ഡാൻസ് ട്രൂപ്പ് തുടങ്ങി. 20 സ്ഥലത്തോളം വാടകയ്ക്ക് താമസിച്ചു കഴിഞ്ഞിട്ടാണ് ഞങ്ങൾ ഒരു വീട് വാങ്ങുന്നത്. വീട് വാങ്ങിയതിൽ ലോൺ ഒക്കെ ഉണ്ടായിരുന്നു. പിന്നെ ഞാൻ ഡാൻസ് ക്‌ളാസ് ഒക്കെ നിർത്തി റിയൽ എസ്റ്റേറ്റ് ഒക്കെ ചെയ്യാൻ തുടങ്ങി.

ഞാൻ കൂടി ജോലി ചെയ്തതുകൊണ്ട് എന്റെ മോളെ എനിക്ക് നന്നായി ചികിൽസിപ്പിക്കാൻ പറ്റി. അവളുടെയും എന്റെയും പരിശ്രമം കാരണം ഞങ്ങൾക്ക് ഒരു വീടും കാറും ഒക്കെ ഉണ്ടായി. കഴിഞ്ഞ ഒരുവർഷമായി ഞാൻ ഒന്നും ചെയ്യുന്നില്ല. മോളുടെ യുട്യൂബ് ചാനെൽ കളയരുത് എന്ന് അവൾക്ക് വലിയ ആഗ്രഹം ആയിരുന്നു. അത് നശിപ്പിച്ചു കളയരുത് എന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ വരെ അവൾ പറഞ്ഞിരുന്നു. ഇപ്പോൾ അതിൽ ഒന്നും ചെയ്യാൻ എനിക്ക് പറ്റുന്നില്ല. അത് ഉടനെ വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിൽ ആണ്. ഞാൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കാണാൻ വന്നത് ആയിരുന്നു അവൾ. കണ്ണിന് ഒരു മഞ്ഞ നിറം കണ്ടപ്പോൾ ഒന്ന് ടെസ്റ്റ് ചെയ്യാൻ പറഞ്ഞത് ഞാനാണ്.

അവൾക്ക് മൈക്കിന്റെ മുന്നിൽ നിന്ന് എന്തും സംസാരിക്കും എന്നല്ലാതെ ഒന്നും അറിയാത്ത ആളാണ്. റിസൾട്ട് വന്നപ്പോൾ ബിൽറൂബിൻ 4.8 വന്നു. അത് ശരിക്കും അത്രയും വരാൻ പാടില്ല. അവൾ അടുത്ത ദിവസം ജാർഖണ്ഡ് പോകാനിരുന്നതാണ്. പോകണ്ട എന്ന് ഞാൻ പറഞ്ഞു. പരിപാടി പിടിച്ചവർക്ക് പോയില്ലെങ്കിൽ പൈസ കിട്ടില്ല എന്ന് അവൾ പറഞ്ഞു. അവൾ അവിടെ ചെന്ന് ക്ർഴിഞ്ഞിട്ട് ഭയങ്കര ക്ഷീണം ഒക്കെ വന്നു.

അങ്ങിനെ വിളിച്ചു, തിരിച്ചുവരാൻ ഞാൻ പറഞ്ഞു. ഞാൻ ഹോസ്പിറ്റലിൽ വിളിച്ച് പറഞ്ഞ് എല്ലാം സെറ്റാക്കിയിരുന്നു. അവിടെ ചെല്ലുമ്പോൾ വീൽ ചെയർ കൊണ്ടുവന്നു. അതൊന്നും അവൾ സമ്മതിച്ചില്ല. ഹോസ്പിറ്റലിൽ എത്തിക്കഴിഞ്ഞ് രണ്ടു തവണ കൊറോണ വന്നിരുന്നു. അവൾക്ക് ഇടക്ക് ശ്വാസം മുട്ടൽ വരുമായിരുന്നു. റൂമിൽ കയറി കഴിഞ്ഞപ്പോൾ ശ്വാസം മുട്ടൽ വന്നു. അവിടെ നിന്നും ഐസിയുവിൽ ആക്കി. അങ്ങിനെ 25 ദിവസം ഐസിയുവിൽ കിടന്നു.

അവൾക്ക് ഓർമ്മ ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഐസിയുവിൽ ഞാൻ കയറി കാണുന്നുണ്ടായിരുന്നു. ലിവർ മാറ്റി വയ്ക്കണം എന്ന് പറഞ്ഞിട്ട്, എല്ലാം ഞങ്ങൾ ശരിയാക്കിയിരുന്നു. പൈസ ശരിയാക്കാൻ വേണ്ടി ഞാനും ഭർത്താവും കൂടി മകനെയും മരുമകളെയും അവിടെ ആക്കിയിട്ട് വീട്ടിലേക്ക് പോയതാണ്. ഡോക്ടർ വിളിച്ചിട്ട് പറഞ്ഞു ലിവർ മാറ്റി വയ്ക്കാൻ പറ്റില്ലാന്ന്. അവർക്ക് മനസിലായി കാണും ആളെ കിട്ടില്ലാന്ന്. സുബിയും ഞാനും കൂട്ടുകാരെ പോലെ ആയിരുന്നു. രാഹുലിന്റെ കാര്യം ക്യാനഡയിൽ വച്ചാണ് എന്നോട്പറയുന്നത്. ഫുഡ് കഴിക്കാറില്ലായിരുന്നു. അവൾ ഇപ്പോഴും വീട്ടിൽ തന്നെയുണ്ട് എന്നാണ് എന്റെ വിചാരം. 22 ദിവസം ഐസിയുവിൽ കിടന്നിട്ടും ഒന്നും കഴിച്ചിട്ടില്ല. മരുന്നുകളുടെ അമിത ഉപയോഗം ഉണ്ടായിരുന്നു. തലവേദന ഒക്കെ വന്നാൽ ആഹാരം കഴിക്കാതെ മരുന്ന് കഴിക്കും. അവൾ മരിച്ചത് എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല. എനിക്ക് ഒരു മകനുണ്ട്, അതുകൊണ്ടാണ് ജീവിക്കുന്നത്.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

10 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

17 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

46 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

47 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago