നിയമസഭ തിരഞ്ഞെടുപ്പിൽബാലുശേരി മണ്ഡലത്തിൽ കോൺഗ്രസിനുവേണ്ടി സ്ഥാനാർത്ഥിയായി എത്തുന്നത് നടൻ ധർമജൻ ബോൾഗാട്ടിയാണ്. താരത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ രമേശ് പിഷാരടിയും സജീവമായി പ്രചാരണ രംഗത്ത് ഉണ്ട്. അടുത്ത സുഹൃത്തായ സുബി സുരേഷ് ധർമ്മജന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങാത്തത് എന്താണെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിന്റെ കാരണം തുറന്നു പറയുകയാണ് സുബി.
വാക്കുകൾ, ‘രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയാത്ത ആളാണ് താൻ എന്തെങ്കിലും പറഞ്ഞ് വിഡ്ഡിത്തം ആയി പോകേണ്ട എന്ന് കരുതിയാണ് അതിൽ കൈവെക്കാത്തത്. ധർമജൻ വിളിച്ചിരുന്നു. വീട്ടിലേക്ക് ക്യാമറയുമായി വരുന്നുണ്ട്, ഒരു ആശംസ പറയണം എന്ന് പറഞ്ഞ്. ഞാൻ സമ്മതിച്ചു.’
‘ധർമ്മൻ പണ്ടേ രാഷ്ട്രീയത്തിലുള്ള ആളായിരുന്നു പക്ഷെ പിഷാരടി വന്നത് ഞെട്ടിച്ചു. തിരുവനന്തപുരത്ത് ഒരു ഷൂട്ട് കഴിഞ്ഞ് വന്ന് ടിവി വെച്ച് നോക്കുമ്പോൾ, ദൈവമേ ഞാനറിഞ്ഞില്ലാലോ എന്നായി. ഇത്ര നാളും കൂടെ നടന്നിട്ട് രാഷ്ട്രീയപരമായ ചർച്ചകളൊന്നും ഉണ്ടാരുന്നില്ല. ഇത്ര നാളായിട്ടും വോട്ട് ചെയ്തിട്ടില്ലാത്ത ആളാണ് ഞാൻ. പക്ഷെ ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഇത്തവണ ആർക്ക് ചെയ്യണം, ഇനി വോട്ട് ചെയ്യണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. മിമിക്രി കലാകാരൻമാർക്കിടയിൽ നിന്നും ഒരു എംഎൽഎ വന്നാൽ അത് അഭിമാനമാണ്. ധർമന് വേണ്ടി മിമിക്രി അസോസിയേഷൻ കുടുംബ സംഗമം വെക്കുന്നുണ്ട്. ധർമജൻ ജയിച്ചാൽ സംഘടനയിലെ സീനിയർ സിറ്റിസണിനെ സഹായിക്കാൻ ആവശ്യപ്പെടണം’
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…