entertainment

അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലര്‍ സംസാരിക്കൂ, മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി സുബി

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സുബി സുരേഷ്. നടിയായും അവതാരകയായും ഒക്കെ താരം സജീവമാണ്. കോമഡി പരിപാടികളിലും നടി തിളങ്ങി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് സുബി. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സുബി രംഗത്ത് എത്താറുണ്ട്. ഇവ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അധിക്ഷേപ കമന്റിട്ടയാളെ പരസ്യമായി തുറന്ന് കാട്ടിയിരിക്കുകയാണ് സുബി.

താരസുന്ദരിമാര്‍ ചേര്‍ന്നെടുത്ത ഒരു സെല്‍ഫി ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ച കമന്റ് വളരെ മോശമായത് ആയിരുന്നു. മോശം കമന്റിന് അതേ നാണയത്തില്‍ തിരിച്ചു മറുപടി നല്‍കിയിരിക്കുകയാണ് നടി സുബി. അജിത്ത് കുമാര്‍ പികെ അജിത്ത്കുമാര്‍ എന്ന അക്കൌണ്ടില്‍ നിന്നാണ് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്. എല്ലാ പടക്കങ്ങളും ഉണ്ടല്ലോ എന്നായിരുന്നു കന്റ്. ഇതിന് മറുപടിയായി സുബി ഇങ്ങനെ കുറിച്ചു. ‘പടക്കം എന്ന് നിന്റെ കുടുംബത്ത് ഉള്ളവരെ പോയി വിളിക്കെടാ… അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലര്‍ സംസാരിക്കു, കുടുംബം മറക്കുന്നത് ശരിയല്ലല്ലോ അല്ലേടാ’.

ഈ മഹാന്റെ സംസ്‌ക്കാരം എല്ലാരും ഒന്ന് അറിയട്ടെ എന്നാണ് സുബി കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. അതേസമയം അവനു മറുപടി അതെ രീതിയില്‍ ചേച്ചി കൊടുത്തു ഇതില്‍ അവനും ചേച്ചി യും തമ്മില്‍ ഉള്ള വ്യത്യാസം എന്താ എന്ന് നൈജോ ജോര്‍ജ്ജ് കമന്റിലൂടെ ചോദിച്ചപ്പോള്‍ ഇതിനും സുബി മറുപടിയുമായെത്തി.

നൈജോ ജോര്‍ജ്ജ്, താന്‍ വെറുപ്പിച്ചെന്നു പറഞ്ഞ് തന്റെ വീട്ടുകാരെ ഇതുപോലെ വിളിച്ചാല്‍ വിട്ടുകളയുമോ? എന്നാണ് സുബി സുരേഷ് തിരിച്ചു ചോദിച്ചത്. നിരവധി പേരാണ് സുബി സുരേഷിന്റെ പ്രതികരണത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്. വിമര്‍ശിക്കുന്നവരും കുറവല്ല.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

19 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

37 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

50 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

56 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago