കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരിനെതിരെ ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി ആഞ്ഞടിച്ചത്. കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്നും സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം. ഇസ്ലാമികവത്കരണത്തിന് ശ്രമിക്കുന്നവർ പാകിസ്താനിലേക്ക് പോകണം. കേരളത്തെ തീവ്രശക്തികളുടെ സുരക്ഷിത താവളമാകാൻ അനുവദിക്കരുത്. ഒബിസി മോർച്ച നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ ഭീകര ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ആലപ്പുഴ കൊലപാതകത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പിനേയും സിപിഎമ്മിനേയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി. ആലപ്പുഴയിൽ ഇന്നലെ നടന്ന കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതാണ് ബിജെപി നേതാവ് രഞ്ജിത്തിൻറെ കൊലപാതകത്തിൽ കലാശിച്ചതെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ സംഘർഷം നിലനിന്ന പ്രദേശത്താണ് ഇന്നലെ കൊലപാതകം നടന്നത്. അതിൻറെ ഉത്തരവാദിത്തം ബിജെപിക്ക്മേൽ കെട്ടിവക്കുകയാണെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് സംഘം വലിയ ഗൂഡാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. രഞ്ജിത്ത് ശ്രീനിവാസനെ തിരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നു. വർഗ്ഗീയ കലാപം ഉണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ടിൻറെ ലക്ഷ്യമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…