അടുത്തിടെയാണ് എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ പരിശോധനയ്ക്കായി എപ്പോഴും കൃത്രിമ കാല് ഊരി മാറ്റേണ്ടി വരുന്നതിനെതിരെ നടിയും നര്‍ത്തകിയുമായ സുധ ചന്ദ്ര രംഗത്ത് എത്തിയത്. ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര സായുധ സേന സുധയോട് ശേഷം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സംഭവത്തെ കുറിച്ച് തനിക്ക് പറയാനുള്ളതുമായി രംഗത്തെത്തിയിരിക്കുകയാണ് സുധ. സിഐഎസ്എഫിന്റെ ട്വീറ്റില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമെ കൃത്രിമ കാല് ഊരേണ്ടതുള്ളൂവെന്ന പ്രോട്ടോക്കോളനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തന്റെ അവസ്ഥ.- സുധാ ചന്ദ്രന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ ഇത്തരം പീഡനത്തിന് വിധേയരാകുന്നതെന്നും സുധ ചോദിച്ചു.
‘സിഐഎസ്എഫ് അവരുടെ ട്വീറ്റുകളില്‍ ഇങ്ങനെ പറഞ്ഞിരുന്നു…. അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ കൃത്രിമമായ ശരീരത്തിലെ അവയവങ്ങള്‍ നീക്കം ചെയ്യേണ്ടതുള്ളൂവെന്നും അതാണ് യഥാര്‍ഥ പ്രോട്ടോക്കോളെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇത് എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ പലരും അത് അനുസരിക്കുന്നില്ല എന്ന് വേണം മനസിലാക്കാന്‍. എന്തുകൊണ്ടാണ് കുറച്ച് ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറുന്നത് പ്രോട്ടോക്കോളുകള്‍ എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ച് കൃത്യമായി പാലിക്കാന്‍ പറയണം. എന്തുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ ഈ പീഡനത്തിന് വിധേയരാകേണ്ടി വരുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് ആ ഉദ്യോഗസ്ഥര്‍ ഇത്തരം പരിശോധന നടത്തുന്നതെന്ന് എനിക്കറിയാം. എന്നാല്‍ ചിലപ്പോഴെങ്കിലും വലിയ ശിക്ഷയാണ് ആ പരിശോധന. മറ്റെന്തെങ്കിലും മാര്‍ഗം ഉണ്ടായാല്‍ കുറച്ചുകൂടി സുഖപ്രദമായ യാത്ര ലഭിക്കുമായിരുന്നു’ സുധാ ചാന്ദ്രന് പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കാര്‍ അപകടത്തിലാണ് നടിയും നര്‍ത്തകിയുമായി സുധ ചന്ദ്രന് കാല് നഷ്ടപ്പെട്ടത്. എന്നാല്‍ കാല് നഷ്ടപ്പെട്ടിട്ടും തന്റെ ജീവിതവും കരിയറും അവര്‍ തിരികെ പിടിച്ചു. അഭിനയത്തിലും വേദികളിലും സജീവമായി. മലയാളത്തിലെ നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും സുധ എത്തി. അപകടശേഷം കൃത്രിമ കാല് ഉപയോഗിച്ചാണ് സുധയുടെ യാത്രകളും നൃത്ത പരിപാടികളും.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…