Categories: kerala

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന് ഉത്തരവിൽ പറയുന്നു. അനധികൃത മരം മുറി കണ്ടെത്താൻ സാധിച്ചില്ല. തടി കടത്തിക്കൊണ്ട് പോകാൻ സാഹചര്യം ഉണ്ടായി എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു

നേരത്തെ സജ്നയെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഉടന്‍ തന്നെ മരവിപ്പിച്ചിരുന്നു.അതിലെ തുടര്‍ നടപടി ആണ് സ്ഥലം മാറ്റം. നടപടിക്രമങ്ങളിലെ പാളിച്ചയെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ മരവിപ്പിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിഎഫ്ഒയോട് വിശദീകരണം തേടണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ വിശദീകരണം തേടാതെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

ഡിഎഫ്ഒക്കെതിരായ സസ്‌പെൻഷൻ മരവിപ്പിച്ചതിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രംഗത്തുവന്നിരുന്നു. നടപടിക്രമങ്ങളിലെ പാളിച്ചയെ തുടർന്നാണ് സസ്‌പെൻഷൻ മരവിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിൽ ഡിഎഫ്ഒയോട് വിശദീകരണം തേടണമെന്ന് ശുപാർശയുണ്ടായിരുന്നു. എന്നാൽ വിശദീകരണം തേടാതെയാണ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

സസ്പെൻഷൻ നടപടി കോടതിയിലോ ട്രിബ്യൂണലിലോ ചോദ്യം ചെയ്താൽ സർക്കാരിന് തിരിച്ചടിയാകുമെന്ന സാധ്യതയുണ്ടെന്ന് വിലയിരുത്തതിലിലാണ് സസ്‌പെൻഷൻ മരവിപ്പിച്ചത്.

karma News Network

Recent Posts

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

3 hours ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

4 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

4 hours ago

പാക്കിസ്ഥാന്റെ നട്ടെല്ലുരി മോദി, ചന്ദ്രൻ ഇന്ത്യക്കുള്ളത്

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം.…

5 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം…

5 hours ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , കേരളത്തിന്റെ നീക്കം തടയണം, കേന്ദ്രത്തിന് കത്ത് നൽകി എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു…

6 hours ago