kerala

പിപിഇ കിറ്റ് ധരിച്ച് സുധീറിന്റെ മൃതദേഹം കണ്ടിറങ്ങുമ്പോള്‍ സുനിതയുടെ മനസില്‍ വീണുടഞ്ഞത് ഒരായുസിന്റെ സ്വപ്നം

കരിപ്പൂര്‍ വിമാനാപകടത്തില്‍ പൊലിഞ്ഞ ജീവനുകള്‍ കണ്ണീരോര്‍മ്മയാണ്. നാളെ മറ്റൊരു വാര്‍ത്ത വരുമ്പോള്‍ ഏവരും ഈ അപകടം മറക്കുമെങ്കിലും മരണപ്പെട്ടവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും അത് തീരാ നഷ്ടവുമാണ്. ഉറ്റവരെ കാണാനായി അന്യ നാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയവരും മരിച്ചവരിലുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ ആയിരുന്നു വളാഞ്ചേരി സ്വദേശി സുധീര്‍ വാരിയത്ത്. അവസാനമായി പ്രാണന്റെ പാതിയായ സുധീറിനെ ഒന്നു ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരയാനോ അന്ത്യ ചുംബനം നല്‍കുവാനോ ഭാപ്യ സുനിതയ്ക്ക് സാധിച്ചില്ല. മോര്‍ച്ചറിയുടെ പടികള്‍ ഇറങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിലേക്ക് ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കിയപ്പോളും സുനിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു സുധീര്‍ നാട്ടിലേക്ക് തിരിച്ചത്. ഉള്ളില്‍ കുന്നോളം സ്വപ്‌നങ്ങള്‍ നെയ്ത് കൂട്ടിയാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. ഭര്‍ത്താവിനെ നാളുകള്‍ കൂടി കാണുന്നതിന്റെ സന്തോഷത്തിലായിരുന്നു സുനിത. എന്നാല്‍ എല്ലാം വിമാനാപകടത്തില്‍ പൊലിയുകയായിരുന്നു. അവസാനമായി തന്റെ പ്രിയതമന്റെ മുഖം കാണാന്‍ മോര്‍ച്ചറി വരാന്തയില്‍ പിപിഇ കിറ്റും ധരിച്ച് സുനിതക്ക് പിന്നെയും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ സുധീറിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് അന്ത്യയാത്ര ചൊല്ലി സുനിത നിറഞ്ഞ മിഴികളോടെ വീട്ടിലേക്ക് മടങ്ങി.

സുധീറിന്റെ കോവിഡ് പരിശോധനാഫലവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം രാവിലെ തുടങ്ങിയതാണ് അവസാനിച്ചത് വൈകുന്നേരം നാല് മണിക്കും. മരണശേഷം സുധീറിന്റെ കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ സാധിക്കില്ലെന്നും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കാരം നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് മൃതദേഹം കാണാനുള്ള അവസരം ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു.

അവസാനമായി മൃതദേഹം ഒരു നോക്ക് കാണാനായി ഭാര്യ സുനിതയും സഹോദരി സുവര്‍ണയും പിപിഇ കിറ്റ് ധരിച്ചു. ഇതിനിടെ സുധീറിന് ദുബായില്‍ വെച്ച് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്നും പിന്നീട് മെയില്‍ നടത്തിയ പരിശോധന നെഗറ്റീവ് ആയിരുന്നുവെന്നും സുഹൃത്തുക്കള്‍ ബന്ധുക്കളെ അറിയിച്ചു. സുധീറിന്റെ മരണം സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയില്‍ ആന്റിബോഡി ടെസ്റ്റ് ആയിരുന്നു നടത്തിയത്. രോഗം ഭേദമായാലും ആന്റിബോഡി മാസങ്ങളോളം ശരീരത്തില്‍ ഉണ്ടാവുന്നതിനാല്‍ പരിശോധനയില്‍ പോസിറ്റീവ് ആകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദുബായില്‍ പരിശോധന നടത്തിയ രേഖകളും മറ്റും ഇവര്‍ മെഡിക്കല്‍കോളജ് അധികൃതരെ കാണിച്ചു. ഇതോടെ സുനിതയുടെ ബന്ധുക്കള്‍ വീണ്ടും ആര്‍ടി-പിസിആര്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനം വൈകിയതോടെ സുധീറിനെ ഒരു നോക്ക് കാണാനായി സുനിതയുടെ കാത്തിരിക്കല്‍ വീണ്ടും നീണ്ടു.

ഇതിനിടെ മന്ത്രി കെ ടി ജലീല്‍ മോര്‍ച്ചറിയിലെത്തി ബന്ധുക്കളുമായും ആശുപത്രി അധികൃതരുമായി സംസാരിച്ചു. രണ്ട് പ്രാവശ്യം പരിശോധന നടത്തിയപ്പോഴും രോഗം സ്ഥിരീകരിച്ചതോടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് മാവൂര്‍ റോഡ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. നാല് മണിയോടെ പിപിഇ കിറ്റ് ധരിച്ച് സുനിതയെയും സുവര്‍ണയെയും മോര്‍ച്ചറിക്കുള്ളിലേക്ക് കൊണ്ടുപോയി. കുറച്ച് അകലെ മാറിനിന്ന് സുനിത അവസാനമായി തന്റെ ജീവന്റെ പാതിയെ കണ്ടു. മോര്‍ച്ചറിയില്‍ നിന്നും തിരികെ പോകുമ്പോള്‍ സുനിതയുടെ കാഴ്ചകള്‍ കണ്ണുനീര്‍ മറച്ചിരുന്നു.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

44 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago