entertainment

അഭിനയിക്കാൻ സുഖം പക്രുവിനും സുരേഷ് ഗോപിക്കും ഒപ്പം തുറന്ന് പറഞ്ഞ് സുധീഷ്

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ നടനാണ് സുധീഷ്. മുപ്പത്തഞ്ച് വര്‍ഷമായി സിനിമയില്‍ വിവിധ വേഷങ്ങളില്‍ സുധീഷ് നിറഞ്ഞ് നില്‍ക്കുന്നു. 1987 ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലൂടെ ആയിരുന്നു സുധീഷിന്റെ അരങ്ങേറ്റം. മണിചിത്രത്തിലെ ചന്ദു എന്ന കഥാപാത്രമാണ് സുധീഷിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.

പിന്നീട് അനിയത്തി പ്രാവ്, ചിന്താവിഷ്ടയായ ശ്യാമള, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, വല്യേട്ടന്‍, വെള്ളിത്തിര തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറുകയായിരുന്നു സുധീഷ്. അടുത്തിടെയായി ക്യാരക്ടര്‍ റോളുകളില്‍ പ്രത്യേക്ഷ പെടാന്‍ തുടങ്ങിയ സുധീഷ് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിവര്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് താരത്തെ തേടി പുരസ്‌കാരമെത്തിയത്.

എന്നിവര്‍ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും സുധീഷ് സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പവും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട് സുധീഷിന്. ഒരിക്കല്‍ കൈരളി ടിവിയിലെ സ്റ്റാര്‍ റാഗിങ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അവതാരകനായ നാദിര്‍ഷ, അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയ നടന്‍ ആരാണെന്ന് താരത്തിനോട്‌ചോദിച്ചിരുന്നു.

അന്ന് സുധീഷ് നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സുധീഷിന്റെ വാക്കുകള്‍ ഇങ്ങനെ. അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ളത് ഗിന്നസ് പക്രുവാണ്. ഗിന്നസ് പക്രുവിന്റെ ഒപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ എനിക്ക് താഴേക്ക് നോക്കി അഭിനയിക്കേണ്ട ആവശ്യം വരുന്നുള്ളു. ബാക്കി എല്ലാം ഞാനിങ്ങനെ മേളിലോട്ട് നോക്കിയാണ് അഭിനയിക്കുക. അതിപ്പോള്‍ മമ്മൂട്ടിയ്ക്ക് ഒപ്പമായാലും മോഹന്‍ലാലിന് ഒപ്പമായാലും അങ്ങനെയാണെന്ന് സുധീഷ് പറയുന്നു.

പക്രുവിന് ഒപ്പമാണെങ്കില്‍ നമുക്ക് അമിതാഭ് ബച്ചനെ പോലെ അന്തസായി താഴോട്ട് നോക്കിയൊക്കെ അഭിനയിക്കാം. അതിന്റെ കംഫര്‍ട്ട് ഭയങ്കരമല്ലേ. പിന്നെ സുരേഷ് ഗോപി, ബാബു ആന്റണി എന്നിവരോടൊപ്പം അഭിനയിക്കുമ്പോള്‍ ഭയങ്കര സുഖമാണ്. കോമ്പിനേഷന്‍ വരുമ്പോള്‍ നമ്മള്‍ ഫ്രേമില്‍ ഉണ്ടാവില്ല. നമ്മള്‍ ത്രൂ ഔട്ടായിരിക്കും. നാദിര്‍ഷയ്ക്കും അങ്ങനെ ആവും, ചിരിച്ചു കൊണ്ട് ജഗദീഷ് പറഞ്ഞു.

പക്രുവിനോട് നിന്റൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ അമിതാഭ് ബച്ചനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് ചോദിക്കുമ്പോഴും രസകരമായ മറുപടിയാണ് സുധീഷ് നല്‍കുന്നത്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുണ്ട് അയാളോട് പറയാന്‍ പറ്റിയില്ല എന്നാണ് താരം പറയുന്നത്. ആരെന്ന് ചോദിക്കുമ്പോള്‍ ഐശ്വര്യ റായ് എന്നാണ് മറുപടി.

ഞാന്‍ വിളിച്ചു കൊണ്ടിരുന്നത് ഐഷു എന്നാണെന്നും ഞങ്ങളിക്കെ ഒരേ പ്രായമാണെന്നും സുധീഷ് പറയുന്നുണ്ട്. സൗന്ദര്യ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മനസ് നന്നായിരിക്കുക എന്നാണ് സുധീഷ് പറയുന്നത്. ആ കാര്യത്തില്‍ ഞാനും മമ്മൂക്കയുമൊക്കെ ഒരുപോലെയാണ്. ഞങ്ങളുടെ മനോഭാവം ഒക്കെ ഒന്നാണ്. മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍ എന്നാണ് താരം പറയുന്നത്.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

6 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

43 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

1 hour ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago