kerala

സി.പി.എം സമ്മേളനങ്ങളില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍

ചേര്‍ത്തല: സി.പി.എം സമ്മേളനങ്ങളില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍. മത്സരവും തിരഞ്ഞെടുപ്പുമാകാം. എന്നാല്‍, വിഭാഗീയമാകരുത്. കമ്മിറ്റികളിലേക്കോ തസ്തികയിലേക്കോ തിരഞ്ഞെടുക്കപ്പെടുന്നതിനായി വോട്ടു ക്യാന്‍വാസ് ചെയ്യുന്നതു നിരോധിച്ചിട്ടുണ്ട്. ബദല്‍ പാനലുണ്ടാക്കുന്നതും സ്ലിപ്പ് വിതരണം ചെയ്യുന്നതും വിഭാഗീയ പ്രവര്‍ത്തനമായി കാണും.

സമ്മേളനങ്ങളുടെ നടത്തിപ്പിനായി കേന്ദ്രക്കമ്മിറ്റി ഇറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മുന്‍കാല തിരഞ്ഞെടുപ്പുകള്‍ പോലെ പാനലവതരിപ്പിച്ചു കഴിഞ്ഞാല്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍വരെ ചായ കുടിക്കാന്‍ ഇടവേളനല്‍കുന്ന സമ്ബ്രദായം ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ചായ ഇടവേളകള്‍ വിഭാഗീയ നീക്കങ്ങള്‍ക്കുപയോഗിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍, പ്രതിനിധികള്‍ക്കു മത്സരിക്കുന്നവരെ പഠിക്കാന്‍ 15 മിനിറ്റുവരെ അനുവദിക്കും.

നിലവിലെ കമ്മിറ്റി പുതിയ കമ്മിറ്റിക്കായുള്ള പാനല്‍ നിര്‍ദേശിക്കുന്ന രീതി തുടരും. ഇതിനെതിരേ ഒരാളുടെ പൂര്‍ണസമ്മതത്തോടെ നിര്‍ദേശിക്കാനും സ്വയം നാമനിര്‍ദേശം ചെയ്യാനും അനുമതിയുണ്ട്. എന്നാല്‍, ഒരംഗത്തിന്റെ പിന്തുണ വേണം. രഹസ്യബാലറ്റില്‍ തിരഞ്ഞെടുപ്പു വേണ്ടിവന്നാല്‍ മേല്‍നോട്ടം വഹിക്കുന്ന ആള്‍ സ്ഥാനാര്‍ഥിയാകരുതെന്നാണു നിര്‍ദേശം. ഇതിനായി മേല്‍കമ്മിറ്റിയിലെ പ്രതിനിധിയെയോ അതതു കമ്മിറ്റിയിലെ മുതിര്‍ന്ന അംഗത്തെയോ ആണു ചുമതലപ്പെടുത്തേണ്ടത്. ആദ്യം ഔദ്യോഗികപാനലും തുടര്‍ന്നു നാമനിര്‍ദേശം ചെയ്യുന്നവരുമെന്നമുറയ്ക്കാണു പട്ടിക തയ്യാറാക്കേണ്ടത്

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

3 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

4 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

5 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

5 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

5 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

6 hours ago