kerala

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ആത്മഹത്യ, ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറി, ശബ്ദ രേഖ പുറത്ത്

കോഴിക്കോട്∙ ഓർക്കാട്ടേരി ചെക്യാട് പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ‍ഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം. പഞ്ചായത്ത് സെക്രട്ടറി അവധി നൽകിയില്ലെന്ന കുറിപ്പ് കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വൈക്കിലശേരിയിലെ പുതിയോട്ടിൽ പ്രിയങ്കയാണ് (26) ഇന്നലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

താൻ എന്തെങ്കിലും ചെയ്താൽ അതിന്റെ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് പ്രിയങ്ക പറയുന്ന ശബ്ദ രേഖ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുറി തുറക്കാത്തതിനാൽ അമ്മ ബഹളം വച്ചതിനെ തുടർന്ന് പരിസരവാസികൾ എത്തി വാതിൽ തുറന്നപ്പോളാണ് തൂങ്ങി മരിച്ച നിലയിൽ പ്രിയങ്കയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മുറിയിൽ നിന്ന് കുറിപ്പും കണ്ടെത്തി.

അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തുവെന്നും പ്രിയങ്കയുടെ പുറത്തുവന്ന ശബ്ദ രേഖയിൽ പറയുന്നു. എന്നാൽ അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. പുറത്തുവന്ന ശബ്ദ രേഖയിലും ലഭിച്ച കുറിപ്പിലും സെക്രട്ടറിയെക്കുറിച്ചുള്ള പരാമ‌ർശം ഉണ്ട്.

ജനുവരിയിൽ രാജിവയ്ക്കാനിരുന്ന തന്നോട് മാർച്ചിൽ അവധി തരാമെന്ന് ഭീഷണിപ്പെടുത്തും പോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാർച്ചിൽ അവധി ചോദിച്ചപ്പോൾ 23 മുതൽ എടുത്തോയെന്നും ഇപ്പോൾ ചോദിച്ചപ്പോൾ അവധി തരില്ലെന്നാണ് പറഞ്ഞതെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, അനുവദനീയമായതിലും കൂടുതൽ അവധി ചോദിച്ചുവെന്നും നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വിവരം. പുതിയോട്ടിൽ രാധയാണ് പ്രിയങ്കയുടെ അമ്മ. സഹോദരൻ: പ്രണവ്.

karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

9 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

45 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago