entertainment

പഠിക്കാനുള്ള ആവേശം കൂടിയപ്പോൾ സിനിമ ഉപേക്ഷിക്കുകയായിരുന്നു- സുജ കാർത്തിക

മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുജ കാർത്തിക. ഇരുപതോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ സുജ അവതരിപ്പിച്ചു. നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയായ സുജ ജയറാം. പിന്നീട് വിവാഹത്തിനുശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ്. 2010 ലായിരുന്നു രാകേഷ് കൃഷ്ണനുമായിട്ടുള്ള സുജയുടെ വിവാഹം കഴിയുന്നത്. കഴിഞ്ഞ കുറേ നാളുകളായി സുജയെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ഇപ്പോളിതാ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാരണം വെളിപ്പെടുത്തുകയാണ് താരം. വാക്കുകൾ ഇങ്ങനെ, പതിനഞ്ചാമത്തെ വയസിലാണ് ഞാൻ അഭിനയ ജീവിതം തുടങ്ങിയത്. അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞതിന് ശേഷം വീട്ടിൽ ഇരിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ലായിരുന്നു. 2009 ൽ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കേറി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാൻ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കാൻ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോൾ ആത്മവിശ്വാസം കൂടി. അങ്ങനെയാണ് പഠനം മുന്നോട്ട് കൊണ്ട് പോവാനും വേറെ ജേലിയിൽ പ്രവേശിക്കാനും സാധിച്ചത്. ഞാൻ അഭിനയം എന്ന കരിയർ വിട്ടിട്ട് പതിമൂന്ന് വർഷത്തിലേറെയായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ വളരെ ആളുകൾ നിറഞ്ഞതാണ്. ഉള്ളവരെല്ലാം തന്നെ നന്നായി അഭിനയിക്കുന്നുമുണ്ട്. എനിക്ക് പ്രോഗ്രാംസ് ഒക്കെ അവതരിപ്പിക്കാനാണ് ഇഷ്ടം. അക്കാഡമിക് കരിയറിന് കോട്ടം തട്ടാത്ത രീതിയിലുള്ള പ്രോഗ്രാംസ് അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ അതും സന്തോഷത്തോടെ സ്വീകരിക്കും. അടുത്തിടെ മകൾക്കൊപ്പം രണ്ട് മൂന്ന് പരസ്യം ചെയ്തു. മകൾക്കായിരുന്നു മെയിൻ റോൾ. എനിക്ക് ഡൈസ് റോളാണ്. വർഷങ്ങൾക്ക് ശേഷം മേക്കപ്പൊക്കെ ഇട്ട് ഫോട്ടോ എടുത്തപ്പോൾ വളരെ സന്തോഷം തോന്നി.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

5 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

12 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

26 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

41 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago